Mathrubhumi Books

Availability: Out of Stock

മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ (കോവിലന്‍)

SKU: BOOK15628

155.00 124.00 20% off

Out of stock

Author: Kovilan Category: Language:   Malayalam
ISBN 13: Publisher: Green Books
Specifications
Pages: 0 Binding:
The Author

കണ്ടാണിശ്ശേരി വട്ടംപറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍. 1923 ജൂലായ് 9ന് ജനിച്ചു. കണ്ടാണിശ്ശേരി എക്‌സല്‍സിയല്‍ സ്‌കൂള്‍, നെന്മിനി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പാവറട്ടി സാഹിത്യദീപിക സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. റോയല്‍ ഇന്ത്യന്‍ നേവിയിലും കോര്‍ ഓഫ് സിഗ്‌നല്‍സിലും പ്രവര്‍ത്തിച്ചു. തട്ടകം, തോറ്റങ്ങള്‍, ശകുനം, എ മൈനസ് ബി, ഏഴാമെടങ്ങള്‍, ഹിമാലയം, ഭരതന്‍, ജന്മാന്തരങ്ങള്‍, തേര്‍വാഴ്ചകള്‍, ഒരു കഷണം അസ്ഥി, ഈ ജീവിതം അനാഥമാണ്, സുജാത, ഒരിക്കല്‍ മനുഷ്യനായിരുന്നു, തിരഞ്ഞെടുത്ത കഥകള്‍, പിത്തം, തകര്‍ന്ന ഹൃദയങ്ങള്‍, ആദ്യത്തെ കഥകള്‍, കോവിലന്റെ ലേഖനങ്ങള്‍, നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കും, ബോര്‍ഡ് ഔട്ട്, തറവാട് എന്നിവ പ്രശസ്ത കൃതികള്‍. രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മുട്ടത്ത് വര്‍ക്കി അവാര്‍ഡ്, ബഷീര്‍ അവാര്‍ഡ്, എ.പി. കുളക്കാട് അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, എന്‍.വി.പുരസ്‌കാരം, സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ഇവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ശാരദ ടീച്ചര്‍. മക്കള്‍: വിജയ, അജിതന്‍, അമിത. വിലാസം: ഗിരി', അരിയന്നൂര്‍ പോസ്റ്റ്, തൃശൂര്‍ 680 506.

Description

കോവിലിന്റെ കൃതികളില്‍ കാല്പനികതയും ദിവാസ്വപ്നങ്ങളും ഇല്ല. അവിടെ ദുഃഖവും ആര്‍ദ്രതയും കരുണയും പ്രണയവുമെല്ലാം പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളായി കട്ടപിടിച്ചു നില്‍ക്കുന്നു. നിശ്ശൂന്യമായ നഗരവും വിശപ്പിന്റെ കരാളതയും മരണത്തിന്റെ രൗദ്രതയും തൊടിയിലെ നനഞ്ഞ മണ്ണും നമ്മുടെ സ്വസ്ഥതയെ കാര്‍ന്നുതിന്നുന്നു. തീവ്രമായ ഒരു റിയലിസ്റ്റിക്ക് ബോധത്തിന്റെ ആവിഷ്‌കാരങ്ങളാണവ. പില്‍ക്കാലത്ത് കോവിലന്‍ തനിക്കു ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളെ മിത്തുകളിലൂടെയും മാന്ത്രികതയിലൂടെയും ആവിഷ്‌കരിച്ച് കൂടുതല്‍ തീവ്രമാക്കി. ഭാഷയിലും സാഹിത്യത്തിലും മുമ്പേ നടന്നവനാണ് കോവിലന്‍ എന്ന അയ്യപ്പന്‍. വേര്‍പിരിഞ്ഞു പോയതിനുശേഷമുള്ള ഒരു കോവിലിനെയായിരിക്കും നാം കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുക..

Reviews

There are no reviews yet.

Be the first to review “Malayalathinte Suvarnakathakal (kovilan)”
Shopping cart close