Mathrubhumi Books

Availability: Out of Stock

മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ (പുനത്തില്‍ കുഞ്ഞബ്ദുള്ള)

SKU: BOOK13398

190.00 152.00 20% off

Out of stock

Author: Punathil Kunjabdulla Category: Language:   Malayalam
ISBN 13: Publisher: Green Books
Specifications
Pages: 0 Binding:
The Author

ആധുനിക മലയാളസാഹിത്യത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റും. സ്മാരകശിലകള്‍, കന്യാവനങ്ങള്‍, മരുന്ന്, കൃഷ്ണന്റെ രാധ, അലിഗഡിലെ തടവുകാരന്‍, നവഗ്രഹങ്ങളുടെ തടവറ, നരബലി, ആകാശത്തിനുമപ്പുറം, മലമുകളിലെ അബ്ദുള്ള, പുതിയ മരുന്നും പഴയ മന്ത്രവും, കുറേ സ്ത്രീകള്‍, ക്ഷേത്രവിളക്കുകള്‍ തുടങ്ങിയവ പ്രധാന കൃതികള്‍. 1940ല്‍ ജനിച്ചു. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്ന് എം.ബി.ബി.എസ്. നോവല്‍, കഥകള്‍, നോവലെറ്റുകള്‍, അനുഭവങ്ങള്‍, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി മുപ്പത്തഞ്ചോളം രചനകള്‍. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്, വിശ്വദീപ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഹലീമ. വിലാസം: വടകര, കോഴിക്കോട്673 101.

Description

കടഞ്ഞെടുത്ത കഥകളാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടേത്. ബഷീറിയന്‍ രചനകളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു സൂഫി ചിരി പുനത്തിലിന്റെ കഥകളിലും വായനക്കാരന് കണ്ടെത്താനാകും. വടക്കേ മലബാറിന്റെ നിഷ്‌ക്കളങ്കമായ ഗ്രാമവഴക്കങ്ങളും ശീലവും ശീലക്കേടും ഈ കഥകളില്‍ അകമ്പടിയായെത്തുന്നു. ജനനമരണങ്ങളുടെ സങ്കീര്‍ണ്ണതയും ജീവിതത്തിന്റെ രോഗാതുരതയും ഒട്ടേറെ കണ്ട ഒരു ഭിഷഗ്വരന്‍ എന്ന നിലയിലും കഥകളുടെ സ്വര്‍ണ്ണത്താക്കോല്‍ പുനത്തിലിന്റെ കൈകളില്‍ ഭദ്രമാണ്.

Reviews

There are no reviews yet.

Be the first to review “Malayalathine Suvarnnakadhakal(punathil)”
Shopping cart close