Description
തോമസ് മൻ
പരിഭാഷ: ആർ ജയറാം
ഒന്നാം ലോക മഹായുദ്ധം പടിവാതില്ക്കൽ നില്ക്കെ ക്ഷയരോഗികൾക്കായുള്ള ഒരു സാനിറ്റോറിയത്തിലേക്കാണ് തോമസ് മൻ മാജിക് മൗണ്ടനിലൂടെ നമ്മ കുട്ടിക്കൊണ്ടുപോകുന്നത്. ആധുനിക നോവലിലെ അത്ഭുതം എന്നാണീ കൃതിയെ വിശേഷിപ്പിക്കുന്നത്. യുദ്ധത്തിനു തൊട്ടുമുമ്പുള്ള യുറോപ്യൻ ബൂർഷ്വാ സമൂഹത്തിന്റെ രോഗാതുരതയുടെ വെളിപ്പെടുത്തൽ കൂടിയാണീ നോവൽ. മരണം പതിയിരിക്കുന്ന മുറികളും മഞ്ഞുമൂടിയ അന്തരീക്ഷവും രോഗവും രോഗാതുരതയും രോഗമില്ലായ്മയും കൂടിക്കുഴയുന്ന മരണത്തിന്റെയും പ്രത്യാശയുടെയും പുസ്തകമാണ് മാജിക് മൗണ്ടൻ. എഴുതപ്പെട്ട നോവലുകളിൽ ഏറ്റവും മഹത്തായതിനൊപ്പമാണ് തോമസ് മനിന്റെ മാജിക് മൗണ്ടന്റെ നില.