Description
സമാഹരണം: ആർ.സുനിൽ
ആദിവാസികൾക്കെതിരായ അധികാര പ്രയോഗത്തിന്റെ ഒടുവിലത്തെ ഇരയാണ് കടുക് മണ്ണിലെ മധു. എണ്ണമറ്റ കൊലപാതകങ്ങൾ അട്ടപ്പാടിയിൽ നടന്നിട്ടുണ്ടെന്ന് ആദിവാസികൾക്കറിയാം. എന്നാൽ, കുടിയേറ്റക്കാരുടെ അധികാര പ്രയോഗത്തിനുമുന്നിൽ നിസ്സഹായനായിനിന്ന് കഴുത്തുനീട്ടുന്ന അട്ടപ്പാടിയിലെ മധുവിന്റെ ചിത്രം ചരിത്രത്തിൽ നിന്ന് പെട്ടെന്നുമായില്ല. ഇതൊരു പതിവ് നാടകമായി ഒതുങ്ങേണ്ട സംഭവമായിരുന്നു. എന്നാൽ, ഈ കൊലപാതകത്തോട് കേരളവും ആദിവാസികളും പ്രതികരിച്ചു. അത് അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.