Description
കാന്‍സര്‍ ചികിത്സയ്ക്ക് ഏറ്റവും അത്യാവശ്യമായ റേഡിയം
എന്ന അദ്ഭുതലോഹം കണ്ടെത്തിയ ശാസ്ത്രപ്രതിഭയാണ്
മേരി ക്യൂറി. സ്ത്രീകളെ അവഗണിക്കുകയും അവര്‍ക്ക്
സമൂഹത്തില്‍ തുല്യത നല്‍കാതിരിക്കുകയും ചെയ്തിരുന്ന
കാലഘട്ടത്തിലാണ് മേരി തന്റെ പ്രതിഭകൊണ്ടും ഇച്ഛാശക്തികൊണ്ടും സ്വപ്രയത്നത്താല്‍ എല്ലാ തടസ്സങ്ങളേയും തട്ടിമാറ്റി ഉയര്‍ന്ന
വിദ്യാഭ്യാസം നേടിയെടുക്കുകയും ഗവേഷണം നടത്താന്‍
സ്വന്തമായി നല്ലൊരു ലാബുപോലുമില്ലാഞ്ഞിട്ടും നോബല്‍ ജേതാവായി മാറുകയും ചെയ്തത്. അര്‍പ്പണബോധവും
നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഒന്നും അസാദ്ധ്യമല്ലെന്നതിന്റെ
സാക്ഷ്യമാണ് മാഡം ക്യൂറിയുടെ ജീവിതം.
രണ്ടു വ്യത്യസ്ത ശാസ്ത്രവിഷയങ്ങള്‍ക്ക് നോബല്‍ സമ്മാനം
കരസ്ഥമാക്കിയ ആദ്യവ്യക്തിയായ മാഡം ക്യൂറിയുടെ
ആവേശോജ്ജ്വലമായ ജീവചരിത്രം.