Description
ആലങ്കോട് ലീലാകൃഷ്ണന്
മലയാള സാഹിത്യത്തിന്റെ മഹാവിസ്മയമാണ് എം.ടി. ഗദ്യസാഹിത്യത്തെ ജനങ്ങളുടേതാക്കിത്തീര്‍ത്ത ഈ അസാമാന്യ ജീനിയസ്സ് കൂടുതല്‍ ആഴത്തില്‍ ഇനിയും പഠിക്കപ്പെടേണ്ടിയിരിക്കുന്നു. ഈ പുസ്തകം അത്തരമൊരു പരിശ്രമമല്ല. വായന തുടങ്ങിയകാലം മുതല്‍ എം.ടിയെ സ്നേഹിച്ചും ആദരിച്ചും മാത്രം അദ്ദേഹത്തിന്റെ രചനാലോകങ്ങളിലൂടെയും പരിസ്ഥിതികളിലൂടെയും യാത്രചെയ്ത ഒരാസ്വാദകന്റെ ആത്മനിഷ്ഠമായ സര്‍ഗ്ഗതീര്‍ത്ഥാടനം മാത്രമാണിത്.