Description
അക്ഷരക്കൂട്ടില്‍ ഒതുങ്ങാത്ത അനന്തതയാണ് ലങ്ക. ലങ്കയെ എഴുതിയോ വായിച്ചോ ഫലിപ്പിക്കുക എളുപ്പമല്ല. വായനയുടെ ഓരോ അണുവിലും നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ഈ പൊരുളാണ് ലങ്കയെയും എഴുത്താളെയും പ്രസക്തമാക്കുന്നത്. അമ്പരപ്പിക്കുന്ന ഔന്നത്യങ്ങളും അതിശയിപ്പിക്കുന്ന അഗാധതകളും നോക്കെത്താതെ പരക്കുന്ന നിരപ്പിടങ്ങളുംകൊണ്ട് വികാരവിചാരങ്ങളെ തുടരത്തുടരെ മഥിക്കുന്ന രചനയുടെയും പ്രമേയത്തിന്റെയും കരുത്ത് കാലമാവശ്യപ്പെടുന്ന എഴുത്താക്കി ലങ്കയെ മാറ്റുന്നു… ലങ്കാപര്യടനം ഒരു പാഴ്ച്ചെലവല്ല, തീര്‍ച്ച. ലങ്കയ്ക്കു വ്യക്തമായ രാഷ്ട്രീയമുണ്ട്. സ്വത്വരാഷ്ട്രീയത്തിന്റെയും സാംസ്കാരികാധിനിവേശചര്‍ച്ചകളുടെയും കാലത്ത് ലങ്കയെ ആര്‍ക്കും മാറ്റിനിര്‍ത്താനാവില്ല. അനുഭാവിച്ചും പ്രതിഭാവിച്ചും നമ്മോടൊപ്പം ലങ്കാധിപനും ലങ്കയുമുണ്ടാവും.
-ഡോ. എസ്. അജയകുമാര്‍
രാവണന്, വിഭീഷണന്, മണ്ഡോദരി എന്നിവരുടെ കാഴ്ചപ്പാടുകളിലൂടെ രാമ-രാവണ യുദ്ധത്തിന്റെ പുതിയ മാനങ്ങള്‍ അവതരിപ്പിക്കുന്ന നോവലിന്റെ മാതൃഭൂമിപ്പതിപ്പ്.