Mathrubhumi Books

Availability: Out of Stock

കെ.ടി.എന്‍.കോട്ടൂര്‍ : എഴുത്തും ജീവിതവും

SKU: BOOK13281-1

285.00 228.00 20% off

Out of stock

Author: Rajeevan.t.p Category: Language:   MALAYALAM
ISBN: Publisher: Current Books Trichur
Specifications
The Author

കോഴിക്കോട് ജില്ലയിലെ പാലേരിയില്‍ 1959-ല്‍ ജനനം. കുറച്ചുകാലം ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. 1988 മുതല്‍ കോഴിക്കോട് സര്‍വകലാശാലയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന അദ്ദേഹത്തിന്റെ കൃതികള്‍ ഫ്രെഞ്ച്, ഇറ്റാലിയന്‍, പോളിഷ് അടക്കം പതിനാലു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ്-മലയാളം ആനുകാലികങ്ങൡും പത്രങ്ങളിലും എഴുതാറുണ്ട്. കവിതാസമാഹാരങ്ങള്‍: വാതില്‍, രാഷ്ട്രതന്ത്രം, കോരിത്തരിച്ചനാള്‍, വയല്‍ക്കരെ ഇപ്പോളില്ലാത്ത, Kannaki, He Who was Gone Thus. ലേഖനങ്ങള്‍ അതേ ആകാശം അതേ ഭൂമി എന്ന പേരില്‍ സമാഹരിച്ചിട്ടുണ്ട്. യാത്രാവിവരണം: പുറപ്പെട്ടു പോകുന്ന വാക്ക്. ക്രൊയേഷ്യന്‍ കവി ലാന ഡെര്‍ചാക്കുമായി ചേര്‍ന്ന് Third Word Post Socialist Party എന്നൊരു മൂന്നാംലോക കവിതാസമാഹാരം എഡിറ്റ് ചെയ്തിട്ടുണ്ട്. A Midnight Murder Story എന്ന പേരില്‍ ഇംഗ്ലീഷില്‍ എഴുതിയ നോവലിന്റെ മലയാളരൂപം പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ 2008-ല്‍ പ്രസിദ്ധീകരിച്ചു; നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം മികച്ച ചിത്രമടക്കം സംസ്ഥാനസര്‍ക്കാറിന്റെ നിരവധി പുരസ്‌കാരങ്ങള്‍ നേടി.

Description

‘ചിലര്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ വിസ്മൃതിയിലേക്കു തള്ളപ്പെടുന്നു ചിലര്‍ മരണശേഷവും’
‘തിരിഞ്ഞു നോക്കുമ്പോള്‍’ (ഓര്‍മ്മക്കുറിപ്പുകള്‍) -കെ.ടി.എന്‍.കോട്ടൂര്‍

മദ്രാസ് പ്രവിശ്യയില്‍പ്പെട്ട മലബാറില്‍ ചെങ്ങോട്മലയയുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടൂര്‍ ഗ്രാമത്തില്‍ ഒരു മഹാപ്രസ്ഥാനത്തിന്റെ അലയടികള്‍ ഉണര്‍ത്തിയ ചരിത്രമാണ് ‘കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും’ എന്ന നോവല്‍. ‘മാജിക്കല്‍ ഹിസ്റ്ററി’ എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവലില്‍ ഇന്ത്യയുടെ, കേരളത്തിന്റെ, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ എപ്പിക് ക്യാന്‍വാസാണ് വിടരുന്നത്. ഇത് റിയലാണോ, അണ്‍റിയലാണോ എന്നു സ്‌ന്ദേഹിക്കും വിധം ബോധബോധങ്ങളെ ഈ കൃതി സൂക്ഷ്മ വിശകലനം ചെയ്യുന്നു. പൂര്‍ണ്ണതയുേം അപൂര്‍ണ്ണതയും തമ്മില്‍, ഛായയും പ്രതിഛായയും തമ്മില്‍ ഉള്ള സംവാദങ്ങള്‍ ഒരേ സമയം നമ്മിലെ സൗന്ദര്യത്തെയും വൈരൂപ്യത്തെയും നേര്‍ക്കുനേര്‍ നിര്‍ത്തുന്നു.

Reviews

There are no reviews yet.

Be the first to review “Ktn Kottoor: Ezhuthum Jeevithavum”
Shopping cart close