Description
ഒരു കുട്ടി എന്നാല്‍ ഒരു വലിയ ലോകമാണ്.
രണ്ടു കുട്ടികള്‍ എന്നാല്‍ വലിയ മൂന്നു ലോകങ്ങളാണ്.
പിതാവിന്റെ മരണത്തോടെ രാജാധികാരമേല്ക്കേണ്ടിവരുന്ന
പന്ത്രണ്ടുവയസ്സുകാരന് രാജകുമാരന് മാറ്റിന്, അത്യധികം
സാഹസികമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നു.
കുട്ടികളുടെ ഭരണം സ്ഥാപിക്കാനും, ലോകം മുഴുവന്‍ ക്ഷേമം
പുലരാനും ഇറങ്ങിപ്പുറപ്പെട്ട മാറ്റിനെ കാത്തിരുന്നത്
ഉദ്വേഗഭരിതമായ നിമിഷങ്ങളാണ്. ബോധനശാസ്ത്ര
വിദഗ്ദ്ധനും ബാലാവകാശപ്രവര്ത്തകനുമായ
ജാനസ് കോര്സാക്കിന്റെ King Matt the First എന്ന
നോവലിന്റെ പുനരാഖ്യാനം.
യുനെസ്കോയുടെ കുട്ടികളുടെ അവകാശപത്രികയ്ക്ക്
അടിസ്ഥാനമായി മാറിയ നോവല്‍