Description
കേരളത്തിന്റെ ചരിത്രം പരാമര്‍ശിക്കുന്ന വലുതും ചെറുതുമായ നിരവധി കൃതികളുണ്ടെങ്കിലും ജില്ലകളുടെ അടിസ്ഥാനത്തില്‍ കേരളചരിത്രം ക്രോഡീകരിച്ച കൃതികള്‍ ഇല്ലെന്നുതന്നെ പറയാം. കേരളചരിത്രത്തെ ജില്ലകളുടെ ചരിത്രമെന്ന നിലയില്‍ ക്രമപ്പെടുത്തിയാല്‍ അതിന് കൂടുതല്‍ കൃത്യതയും വ്യക്തതയും കൈവരും. ഈ ക്രമീകരണം വസ്തുതകള്‍ എളുപ്പത്തില്‍ കണ്ടെത്താനും ഓര്‍ത്തുവയ്ക്കാനും സഹായകവുമാണ്. കേരളത്തിലെ ജില്ലകളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. പി.എസ്.സി. പോലെയുള്ള മത്സര പരീക്ഷകളില്‍ കേരളത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്. മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നവിധമാണ് ഈ പുസ്തകത്തിലെ പ്രതിപാദനരീതി. സ്ഥിതിവിവരകണക്കുകള്‍, ചരിത്രം, നദികള്‍, കായലുകള്‍, കടല്‍ത്തീരം, വനം, ആരാധനാലയങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍, പ്രധാന സ്ഥാപനങ്ങള്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങി എല്ലാ മേഖലകളെയും കുറിച്ചുള്ള വിവരങ്ങള്‍ വളരെ വേഗത്തില്‍ കണ്ടെത്താവുന്ന വിധത്തില്‍ ഈ പുസ്തകത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. കേരളത്തെക്കുറിച്ചുള്ള ഒരു റഫറന്‍സ് ഗ്രന്ഥമായി ഇത് പ്രയോജനപ്പെടും.
Reviews
There are no reviews yet.