Description
ജയൻ ശിവപുരം
ദേവിയാന്റിയുടെ ബ്ലൗസും ബ്രേസിയറും തുളച്ച് മാംസത്തിനകത്തേക്ക് ആഴ്ന്നുകിടക്കുന്ന കത്തിയുടെ ഇളംചുവപ്പു പിടിയിൽ അവളുടെ കണ്ണുകളുടക്കി. ചുറ്റും കട്ടപിടിച്ച ചോര. എത്രയോവട്ടം അവൾ അലക്കി വെടിപ്പാക്കിയ ഇളംനീല ബ്ലൗസ് ചോരപടർന്ന്, തുരുമ്പിച്ച ഇരുമ്പുതകിടുപോലെ. മരിച്ചു തണുത്തുറഞ്ഞിട്ടും ദേവിയാന്റിയുടെ അടയാത്ത കണ്ണുകൾ അവളെത്തന്നെ നോക്കി.
കാറ്റിമ എന്ന അപരിചിതമായ വാക്ക് ഒരു വികാരമാണ്. ആ അനുഭവത്തെ തൊട്ടറിയാൻ വായനക്കാരനെ ക്ഷണിക്കുന്ന നോവൽ.
ജീവിതമാണ് ഏറ്റവും സങ്കീർണമായ അപസർപ്പകനോവൽ