Description
.’പിന്നീടൊരിക്കലും ഞാന്‍ ഉത്സവങ്ങള്‍ക്കു പോയിട്ടില്ല. ആന എന്ന് ഈ സുഹൃത്ത് സൂചിപ്പിച്ചപ്പോള്‍ ഭൂമി കുലുങ്ങുന്ന ആ ഒച്ച ഞാന്‍ വീണ്ടും കേട്ടു. എന്നെസ്സംന്ധിച്ച് ആന അത്രയും വലിയൊരു ചലനമാണ് ചങ്ങാതീ. ഒറ്റയ്ക്കൊറ്റയ്ക്ക് അതിനു നിലനില്പില്ല. ഓടിമാറുന്നവര്‍, പേടിപ്പിക്കുന്ന നിശ്ശബ്ദതയ്ക്കുമേല്‍ ആ ഒച്ചകള്‍… ആരോരുമില്ലാതെ ഞാന്‍ വീണു കിടന്ന പ്പോള്‍ എന്നെക്കടന്നുപോയ ഒരു ലോകത്തിന്റെ ആരവം.’ മൂന്ന് അന്ധന്മാര് ആനയെ വിവരിക്കുന്നു എന്ന കഥയില്‍നിന്ന് ഒരു കലാസൃഷ്ടി ഉണ്ടാകുന്നത് പുതിയൊരു സ്നേഹം ജനിക്കുന്നതുപോലെയാണ്. അതെങ്ങനെ സംഭവിച്ചുവെന്ന് വിശദീകരിക്കാനാവില്ല. സംഭവിച്ച താകട്ടെ ഇല്ലാതാക്കാനും. ആത്മാവുകൊണ്ടും വിചാരംകൊണ്ടും നാം ജീവിതത്തിന്മേല് നടത്തുന്ന ഇത്തരം ഇടപെടലുകളാണ് നമ്മുടെ യഥാര്‍ത്ഥ ആനന്ദങ്ങളുടെ ഒരു മാര്‍ഗ്ഗം. ഈ മാര്‍ഗ്ഗത്തില്‍ പുതിയ സ്നേഹം ഉദിക്കുന്ന ഒരു ഹൃദയം, ഇ. സന്തോഷ്കുമാറിന്റെ ഓരോ കഥയിലും പ്രകാശവും പ്രാണനും പരത്തുന്നു.