Description
എം.എൻ. കാരശ്ശേരി
കുട്ടിക്കാലത്തു കണ്ട നാടും വീടും ഓർത്തെടുക്കുകയാണ് ഗ്രന്ഥകാരൻ. മലബാറിന്റെ ഉൾപ്രദേശങ്ങളിലേക്ക് ജന്മി-കുടിയാൻ വ്യവസ്ഥയെ പോരിനുവിളിച്ചുകൊണ്ട് മുതലാളിത്തം ഇരമ്പിക്കയറിയെത്തുന്നതിന്റെ കുതിപ്പുകൾ. സ്കൂളും കാറും റബ്ബർ എസ്റ്റേറ്റും ഹെലികോപ്റ്ററുമായി ആധുനികത പോന്നുവരുന്നതിന്റെ രേഖപ്പാടുകൾ… കേരളത്തിൽ പൊതുവിലും മലബാറിൽ വിശേഷിച്ചും ഗ്രാമീണസാഹചര്യങ്ങൾ പരിണമിച്ചു മുന്നേറിയത് ഇമ്മട്ടിൽത്തന്നെ. പിതാവിന്റെ ജ്യേഷ്ഠൻ (മൂത്താപ്പ) മുഖ്യകഥാപാത്രമായുള്ള സ്മൃതിരേഖ.
പ്രഭാഷകനും എഴുത്തുകാരനുമായ എം.എൻ. കാരശ്ശേരിയുടെ ആത്മകഥയിൽ നിന്നുള്ള ഒരധ്യായം പോലെ വായിക്കാവുന്ന രചന.