Book Kalasam
Book Kalasam

കലശം

265.00

Out of stock

Author: Khader U.a Category: Language:   Malayalam
ISBN 13: 978-81-8265-084-8 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

കലാപങ്ങളും ചോരചിന്തലുകളും നോവലിന് അന്യമല്ല. സമൂഹത്തിലെ ദുഷിച്ച പ്രവണതകളെയും
പ്രതിലോമശക്തികളെയും തുറന്നുകാട്ടാനും
അപഹസിക്കാനും നമ്മുടെ നോവലിസ്റ്റുകള്‍
ശ്രമിച്ചിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ ഒരു സമീപനം സ്വീകരിച്ചുകൊണ്ട് സാമൂഹികപ്രശ്‌നങ്ങളെ
ആഴത്തിലും പരപ്പിലും അപഗ്രഥിക്കാനാണ്
കലശം എന്ന നോവലില്‍
യു. എ. ഖാദര്‍ ഉദ്യമിക്കുന്നത്.
– ഡോ. പി.കെ. തിലക്

വിവിധ ജനവിഭാഗങ്ങള്‍ തമ്മില്‍
സൗഹാര്‍ദ്ദത്തോടെയും ഒത്തൊരുമയോടെയും
കഴിഞ്ഞുപോന്ന വടക്കന്‍ മലബാറിലെ
ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ അരങ്ങേറിയ
വര്‍ഗീയകലാപം ജനജീവിതത്തെ
താറുമാറാക്കുന്നതിനെ പ്രമേയമാക്കി എഴുതിയ
ഒരു വ്യത്യസ്ത നോവലിന്റെ പുതിയ പതിപ്പ്.

The Author

1935ല്‍ ബര്‍മയില്‍ ജനിച്ചു. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡണ്ടുമായിരുന്നു. അഘോരശിവം, ഒരു പിടി വറ്റ്, ചങ്ങല, അടിയാധാരം, തൃക്കോട്ടൂര്‍ പെരുമ, കളിമുറ്റം, കഥപോലെ ജീവിതം, കൃഷ്ണമണിയിലെ തീനാളം, ഖാദറിന്റെ പത്തു ലഘു നോവലുകള്‍, ഖാദറിന്റെ പെണ്ണുങ്ങള്‍ എന്നിവ പ്രധാന കൃതികള്‍. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(രണ്ടു തവണ), അബുദാബി ശക്തി അവാര്‍ഡ്, എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡ് ഇവ ലഭിച്ചു. ഭാര്യ: ഫാത്തിമാ ബീവി. വിലാസം: അക്ഷരം', പോസ്റ്റ് ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട്.

Description

കലാപങ്ങളും ചോരചിന്തലുകളും നോവലിന് അന്യമല്ല. സമൂഹത്തിലെ ദുഷിച്ച പ്രവണതകളെയും
പ്രതിലോമശക്തികളെയും തുറന്നുകാട്ടാനും
അപഹസിക്കാനും നമ്മുടെ നോവലിസ്റ്റുകള്‍
ശ്രമിച്ചിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ ഒരു സമീപനം സ്വീകരിച്ചുകൊണ്ട് സാമൂഹികപ്രശ്‌നങ്ങളെ
ആഴത്തിലും പരപ്പിലും അപഗ്രഥിക്കാനാണ്
കലശം എന്ന നോവലില്‍
യു. എ. ഖാദര്‍ ഉദ്യമിക്കുന്നത്.
– ഡോ. പി.കെ. തിലക്

വിവിധ ജനവിഭാഗങ്ങള്‍ തമ്മില്‍
സൗഹാര്‍ദ്ദത്തോടെയും ഒത്തൊരുമയോടെയും
കഴിഞ്ഞുപോന്ന വടക്കന്‍ മലബാറിലെ
ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ അരങ്ങേറിയ
വര്‍ഗീയകലാപം ജനജീവിതത്തെ
താറുമാറാക്കുന്നതിനെ പ്രമേയമാക്കി എഴുതിയ
ഒരു വ്യത്യസ്ത നോവലിന്റെ പുതിയ പതിപ്പ്.

Reviews

There are no reviews yet.

Add a review