Description
മഹാകവി ഒളപ്പമണ്ണ കഥകളിയെക്കുറിച്ചെഴുതിയ ലേഖനങ്ങളുടെ സമാഹാരം. പട്ടിക്കാംതൊടിരാവുണ്ണിമേനോന്, കേളുനായര്‍, കലാമണ്ഡലം കൃഷ്ണന്‍നായര്‍, കലാമണ്ഡലം നീലകണ്ഠന് നമ്പീശന്, കലാമണ്ഡലം കുട്ടിപ്പൊതുവാള്‍, തേലക്കാട്ട് മാധവന് നമ്പൂതിരി, കലാമണ്ഡലം രാമന്‍കുട്ടിനായര്‍, കോട്ടയ്ക്കല്‍ കൃഷ്ണന്കുട്ടിനായര്, കോട്ടയ്ക്കല്‍ ശിവരാമന്… എന്നിങ്ങനെ ഇരുപതാം നൂറ്റാണ്ടിന്റെ കഥകളിയെ സമ്പന്നമാക്കിയ മഹാരഥന്മാരോടു താന്‍ പുലര്‍ത്തിയിരുന്ന സൗഹൃദം, കഥകളിയുടെ നാനാവശങ്ങളിലുള്ള അറിവ് – ഇവ തന്റേതായ ശൈലിയില്‍ ഗ്രന്ഥകാരന് പങ്കുവെക്കുന്നു.
കളരിയിലും അരങ്ങിലും ഇരുന്ന് കഥകളിരസം വേണ്ടുവോളം നുകര്‍ന്നു ഒരു സഹൃദയന്റെ അനുഭവജ്ഞാനങ്ങള്‍
അവതാരിക എം.പി.എസ്. നമ്പൂതിരി
Reviews
There are no reviews yet.