Description
പ്രമോദ് കുമാർ അതിരകം
ഈ നോവൽ വായിക്കപ്പെടുകയല്ല ചെയ്യുന്നത്. വായിച്ചു തുടങ്ങുമ്പോൾ നമ്മുടെ മുൻപിൽ ഒരു വേദി തെളിയുകയാണ്. ഇതിലെ ഓരോ സന്ദർഭവും നാം കാണുകയാണ്. അത് എഴുത്തുകാരന്റെ കയ്യടക്കത്തിന്റെ മികവാണ്. ഒറ്റയിരിപ്പിന് നാമിതു വായിച്ചു തീർക്കും. എല്ലാ പുഴകളും മൃതിയടയുന്നത് സമുദ്രത്തിലാണല്ലൊ. പക്ഷേ, അത് മൃതിയല്ല ലയമാണെന്നു തിരിച്ചറിയുന്നതാണ് ജീവിതസാക്ഷാത്കാരം. ആ സാക്ഷാത്കാരത്തിലേക്കു ലയിക്കാൻ രചയിതാവ് നമ്മെ ഹിമാലയത്തിന്റെ അഭൗമ സൗന്ദര്യത്തിലേക്കും ധ്യാനത്തിന്റെ ആനന്ദത്തിലേക്കും ആകർഷിക്കുന്നു. അതാണ് കഥാകാരന്റെ ലക്ഷ്യവും; ഈ കൃതിയുടെ ആത്മാവും
– കാ.ഭാ. സുരേന്ദ്രൻ