Description
എച്മുക്കുട്ടി
ആസേതുഹിമാചലം പരന്നുകിടക്കുന്ന മഹാദേശത്തിന്റെ നെടുകെയും കുറുകെയും സഞ്ചരിക്കുകയും അതിന്റെ ഗ്രാമങ്ങളിലും മഹാനഗരങ്ങളിലും ജീവിക്കുകയും മണ്ണു പുരണ്ട മനുഷ്യർക്കൊപ്പം പണിയെടുക്കുകയും ചെയ്ത എച്മുക്കുട്ടി അനുഭവിച്ചറിഞ്ഞ ഇന്ത്യൻ ജീവിതത്തിന്റെ വാക്ചിത്രങ്ങളുടെ സമാഹാരം.
ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാനാവാത്ത പുസ്തകമാണിത്. ഓരോ കുറിപ്പും വായിച്ച് വിങ്ങലോടെയോ, ചിലപ്പോളൊരു വിതുമ്പലോടെയോ, അപൂർവം ചിലപ്പോൾ വിസ്മയത്തോടെയോ നിങ്ങൾ ഏറെ നേരം ഇരുന്നുപോകും. കാരണം, ഈ പുസ്തകമത്രയും ജീവിതമാണ്; അതു മാത്രമാണ്.
കഥകളേക്കാൾ കനത്തതും കാരമുള്ളിനേക്കാൾ കൂർത്തതുമായ അനുഭവരേഖകൾ.