Description
റോസ്മേരി
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി ഒരിക്കൽ തന്റെ കാവ്യച്ചിലങ്ക റോസ്മേരിക്ക്
കൈമാറുന്നതായി പ്രഖ്യാപിക്കുകയുണ്ടായി. ആ പ്രഖ്യാപനം പൂർണ്ണമായും ശരിവെക്കുന്നതാണ് ഈ ജാലകക്കാഴ്ചകൾ. തെളിഞ്ഞ ജലാശയത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന കണ്ണുനീർ കല്ലുകളുടെ തിളക്കമാണ് ഇതിലെ ഓരോ ജീവിതവും. തന്റെ ജാലകത്തിരശീല മാറ്റുമ്പോൾ കാണുന്ന അറിയപ്പെടാത്ത മനുഷ്യജന്മങ്ങളെ വാക്കുകളുടെ കരസ്പർശത്താൽ പുനരുജ്ജീവിപ്പിക്കുന്ന മാന്ത്രികത…
കീഴ്മേൽ മറിയുന്ന ലോകന്യായങ്ങളെ വാസ്തവ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ വെമ്പുന്ന ഒരു ഹൃദയം ഇതിൽ മിടിക്കുന്നുണ്ട്. അതിലപ്പുറം തീവ്രാനുരാഗത്തിന്റെ ഒരാത്മഭാഷണം കൂടി ഈ ജാലകക്കാഴ്ചകൾക്ക് പിന്നിൽ ഒളിച്ചുവെച്ചിരിക്കുന്നു, റോസ്മേരി.
– ജോയ് മാത്യു