Description
ഭഗത് സിംഗ്
രചനകള്‍ പഠനങ്ങള്‍
എഡിറ്റര്‍: ശരത്കുമാര് ജി.എല്‍.
ഭഗത് സിംഗ് യഥാര്‍ത്ഥത്തില്‍ ആരായിരുന്നു? ആക്രമണോത്സുക സമരങ്ങളില്‍ വിശ്വസിച്ചിരുന്ന ഒരു വിപ്ലവകാരി എന്ന ഒറ്റ ഉത്തരമാണ് നമ്മുടെ നാവിലെത്തുക. എന്നാല്‍, തികഞ്ഞ ഒരു പ്രത്യയശാസ്ത്രവിശാരദനും ദീര്‍ഘദൃഷ്ടിയോടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്ന ഒരു സോഷ്യലിസ്റ്റുമായിരുന്നു അദ്ദേഹം. കൊണ്ടാടപ്പെടുന്ന ഭഗത്സിംഗില്‍ നിന്നും തികച്ചും വ്യത്യസ്തനായ ഒരു രാഷ്ട്രീയ പോരാളിയെ ഈ പുസ്തകത്തില്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും.
എസ്.ഇര്ഫാന് ഹബീബ്, ഡോ. സുരീന്ദര്‍ കൗര്‍, വികാസ് പാഠക്, ഡോ. സുനിര്‍ കുമാര്‍, ദത്ത ദേശായി, സഹസ്രാഷു പാണ്ഡെ