Description
ദേവി പ്രസാദ് ചതോപാധ്യായ
പാരമ്പര്യസിദ്ധമായ ഭാരതീയ ദര്‍ശനങ്ങള്‍ക്ക് ഒരു ജനകീയാവതാരികയാണ് ‘ഇന്ത്യന്‍ ഫിലോസഫി’. ലോകായതം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവെന്ന നിലയില്‍ ഇന്ത്യന്‍ തത്ത്വശാസ്ത്രചരിത്രകാരന്മാരുടെ അന്താരാഷ്ട്രമണ്ഡലങ്ങളില്‍ സുവിദിതനായ ദേവിപ്രസാദ് ചതോപാധ്യായ സാധാരണക്കാര്‍ക്കുവേണ്ടി രചിച്ച ഗ്രന്ഥമാണിത്. വായനയ്ക്ക് എളുപ്പമുള്ളതും സാങ്കേതികമല്ലാത്തതും കഴിയുന്നത്ര ചുരുങ്ങിയതുമായ ഈ പുസ്തകം വിഷയവുമായി നേരത്തേ എന്തെങ്കിലും പരിചയമില്ലാത്തവര്‍ക്കു കൂടി ഭാരതീയദര്‍ശനങ്ങളെ മനസ്സിലാക്കുവാന്‍ വളരെ സഹായകരമാണ്.