Description
കെ.പി. ബാലചന്ദ്രൻ
‘ചരിത്രകാരന്മാർ എഴുതിയിരിക്കുന്നതിനേക്കാൾ നന്നായി ഹുമയൂണിന്റെ യഥാർഥ സ്വഭാവം മനസ്സിലാക്കാൻ കഴിയുന്നത് അദ്ദേഹത്തിന്റെ ഭരണ കാലത്തെ സംഭവങ്ങളിൽനിന്നാണ്. ആദ്യകാലങ്ങളിൽ അച്ഛൻ വിട്ടു പോയ വിദഗ്ധരായ സൈനിക ഓഫീസർമാരുടെയും നല്ല പരിശീലനം നേടിയ സൈന്യത്തിന്റെയും പിൻബലത്തോടെ സമ്പദ്സമൃദ്ധമായ മാൾവയും ഗുജറാത്തും, പിന്നീട് ബിഹാറും ബംഗാളും കീഴടക്കുകയുണ്ടായി. പക്ഷേ, ഈ ശക്തമായ കൂട്ടുകെട്ട് നഷ്ടപ്പെട്ടതോടെ അദ്ദേഹത്തിന്റെ ശേഷിച്ച ഭരണകാലം മുഴുവൻ തുടർച്ചയായ തിരിച്ചടികളും കലാപങ്ങളും അരാജകത്വവുമായിരുന്നു.’
-ഡബ്ല്യു. എർസ്കിൻ
മുഗൾ സാമ്രാജ്യത്തിന് അടിത്തറയിട്ട ബാബറിനു ശേഷം, ചക്രവർത്തിയായി അധികാരമേറ്റ ഹുമയൂണിന്റെ കുട്ടിക്കാലവും ഗുജറാത്ത് സുൽത്താൻ ബഹദൂർഷായുമായുള്ള യുദ്ധവും കാനൂജിൽ വെച്ച് ഷേർഖാനുമായുള്ള ഏറ്റുമുട്ടലും നഷ്ടമായ ഹിന്ദുസ്ഥാൻ പേർഷ്യക്കാരുടെ സഹായത്താൽ തിരിച്ചുപിടിക്കുന്നതും സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ഒപ്പം ചരിത്രകാരന്മാരായ ലെയിൻ പൂൾ, മല്ലെസൺ, ഡോ. ഈശ്വരി പ്രസാദ് തുടങ്ങിയവർ ഹുമയൂണിനെക്കുറിച്ച് വിലയിരുത്തുന്നു.
ചരിത്രപ്രേമികൾക്കും ചരിത്രവിദ്യാർഥികൾക്കും പ്രയോജനപ്രദമായ വിധത്തിൽ ഹുമയൂണിന്റെ ജീവചരിത്രം വിവരിക്കുന്ന പുസ്തകം.
Reviews
There are no reviews yet.