Description
ഗ്രന്ഥകാരൻ : സാധുശീലൻ കെ. പരമേശ്വരൻപിള്ള
‘ഹിന്ദു എന്ന പേര് മഹനീയവും ആദ്ധ്യാത്മികവുമായതിനെ എല്ലാം ദ്യോതിപ്പിക്കുന്നതായിട്ടോ, അതോ നിന്ദ്യമായതിന്റെ ഒരു പേരായി ചവുട്ടി മെതിക്കപ്പെട്ടവന്റെ പേരായിട്ടോ നിലനില്ക്കുക എന്നത് നമ്മെ ആശ്രയിച്ചാണിരിക്കുന്നത്. നമ്മുടെ പ്രവൃത്തികൊണ്ടു കാട്ടണം, ഏതു ഭാഷയിലും കണ്ടുകിട്ടാവുന്ന വാക്കുകളിൽ വെച്ച് അത്യുത്തമമാണ് അതെന്ന്. എന്റെ പൂർവ്വികരെപ്പറ്റി ലജ്ജിക്കാതിരിക്കുക എന്നത് എന്റെ ജീവിതതത്ത്വങ്ങളി ലൊന്നത്രെ. അവരെപ്പറ്റി കൂടുതൽ പഠിക്കുംതോറും അത് എന്നെക്കൊണ്ട് അവർ തയ്യാറാക്കിയ ആ വമ്പിച്ച കർമ്മപദ്ധതി പ്രയോഗത്തിൽക്കൊ ണ്ടുവരാൻ വേണ്ടി പണി എടുപ്പിക്കുന്നു. പ്രാചീനന്മാരായ ആര്യന്മാരുടെ സന്താനങ്ങളെ, ഈശ്വരകൃപകൊണ്ട് നിങ്ങളുടെ പൂർവ്വികന്മാരിലുള്ള വിശ്വാസം നിങ്ങളുടെ രക്തത്തിൽ ഉയിർക്കൊള്ളട്ടെ. അത് നിങ്ങളുടെ ജീവിതസാരമായിത്തീരട്ടെ, നിങ്ങളെ അഭിമാനവിജൃംഭിതരാക്കട്ടെ, വിശ്വ മോക്ഷത്തിനുവേണ്ടി വ്യാപരിക്കാൻ കരുത്തരാക്കട്ടെ.’
– സ്വാമി വിവേകാനന്ദൻ