Description
പാലകാപ്യമുനി രചിച്ച അതിപുരാതന ഗജശാസ്ത്രമാണ്
പാലകാപ്യം അഥവാ ഹസ്ത്യായുര്‍വേദം. ആധുനിക
ശാസ്ത്രസിദ്ധാന്തങ്ങളുമായി പൊരുത്തപ്പെടുന്നവയാണ്
ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യങ്ങള്‍. ചമ്പാപുരിയിലെ
ലോമപാദരാജാവും പാലകാപ്യനും തമ്മിലുണ്ടായ
സംവാദത്തില്‍നിന്നുടലെടുത്ത ഹസ്ത്യായുര്‍വേദം
പന്തീരായിരത്തോളം ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
ഗജോത്ഭവം, ആനകളുടെ സവിശേഷതകള്‍,
ആനപിടിത്തം, പരിപാലനവും പരിശീലനവും,
മദം, രോഗങ്ങളും നിവാരണമാര്‍ഗങ്ങളും…
പരിഭാഷ
വൈദ്യമഠം ചെറിയ നാരായണന് നമ്പൂതിരി