Description
1997-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലിഭിച്ച നോവല്‍
നടകക്കുന്നതിനിടയ്ക്ക് ഉറുമ്പുകള്‍ വീണ്ടും പറഞ്ഞു: ”പിന്നെ ഗോറര്‍ധന്‍, വേഗം എന്നു പറയുന്നത് ഒരു വിചിത്രസമസ്യയാണ്. അത് ദൂരത്തേയും സമയത്തേയും തമ്മില്‍ തല്ലിച്ച്, വരുവാനിരിക്കുന്നതിനേയും വന്നുകഴിഞ്ഞതിനേയും കീഴ്‌മേല്‍ മറിക്കുന്നു. നോക്കൂ, ഞങ്ങളുടെ കൂടെ നടന്നു തുടങ്ങിയ നിങ്ങള്‍ കണ്ടേക്കും. നിങ്ങള്‍ നടന്നുവന്ന വഴികള്‍ പലതും ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂവെന്ന്!”
”അതും സാരമില്ല.” അയാള്‍ പറഞ്ഞു. ”നടക്കുവാനിരിക്കുന്നത് ഏറെയും നടന്നുകഴിഞ്ഞതാണെന്നും വിചാരിക്കാമല്ലൊ”
ഒന്നര നൂറ്റാണ്ട്മുമ്പ് എഴുതപ്പെട്ട ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തില്‍നിന്ന് ഒരു കഥാപാത്രം, ഗോവര്‍ധന്‍. ഇറങ്ങിനടക്കുന്നു. നിരപരാധിയായിട്ടും, നിരപരാധിയെന്ന് എല്ലാവരും സമ്മതിച്ചിട്ടും ശിക്ഷിക്കാന്‍ വിധിക്കപ്പെട്ട ഗോവര്‍ധന്റെ മുമ്പില്‍ പുറത്ത്, അനീതിയുടെ അനന്തവിസ്മൃതിയിലാണ്ട ലോകത്തില്‍ കാലം തളംകെട്ടിക്കിടക്കുകയാണ്. പിമ്പോ മുമ്പോ ഭൂതമോ ഭാവിയോ ഇല്ലതായ അയാളുടെകൂടെ പുരാണങ്ങളില്‍നിന്നും, ചരിത്രത്തില്‍ നിന്നും സാഹിത്യത്തില്‍നിന്നും ഒട്ടേറെ പാത്രങ്ങള്‍ ചേരുന്നു. ചിലര്‍ അയാള്‍ക്കൊപ്പം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട്, ചിലര്‍ അയാളുടെ ചോദ്യങ്ങള്‍ക്കിരയായി. നിശ്ചലമായ ചരിത്രത്തില്‍ അലകള്‍ ഇളകുവാന്‍ തുടങ്ങുന്നു. കാലം കലുഷമാകുന്നു.
Reviews
There are no reviews yet.