Description
കെ. രാധാകൃഷ്ണൻ
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകമായ പുരാണങ്ങൾ ജാതി മത ഭാഷാവ്യത്യാസമില്ലാതെ ഏവരും പഠിക്കുകയും പാരായണം ചെയ്യുകയും ചെയ്യുന്നവയാണ്. ദേശ, ഭാഷാ വ്യത്യാസമനുസരിച്ച് അതതു സ്ഥലത്തെ പുരാണങ്ങൾക്കും ഒരുപാടു വൈവിധ്യമുണ്ട്. അത്തരം വൈവിധ്യമുള്ള പുരാ ണങ്ങളിലെ കേൾക്കാത്ത കഥകളാണ് ഗരുഡ കഥകൾ. കുട്ടികൾക്ക് ഏറ്റവും എളുപ്പം മനസ്സിലാകുന്ന ഭാഷയിലും ശൈലിയിലുമുള്ള അവതരണം. മൂന്നര ദശാബ്ദത്തിലേറെയായി ബാല സാഹിത്യരംഗത്തു പ്രവർത്തിക്കുന്ന കെ. രാധാകൃഷ്ണനാണു രചയിതാവ്.