Description
എൻ.പി. ഹാഫിസ് മുഹമ്മദ്
മുസ്ലിങ്ങൾക്കിടയിലെ ജാതീയതയ്ക്കും ബഹുഭാര്യത്വത്തിനും മതതീവ്രവാദത്തിനും എതിരെ, ഇസ്ലാമിക സംഹിതകൾ അടിസ്ഥാനമാക്കി പ്രതികരിക്കുന്ന മുസ്ലിം സ്ത്രീകളുടെ പുതിയ സാമൂഹികക്രമം. സമുദായത്തെയും സമൂഹത്തെയും ജനകീയ കോടതിയിലെത്തിക്കുന്ന കഥാലോകം. ഇസ്ലാമിക് ഫെമിനിസത്തിന്റെ സർഗാത്മകസാധ്യതകൾ തേടുന്ന, വർത്തമാനകാലജീവിതം മറ്റൊരാൾ കാണാത്ത കാഴ്ചയാക്കി മാറ്റുന്ന കഥകൾ. രാകിയെടുക്കുന്ന രചനാപാടവത്താൽ തീവ്രാനുഭവമാക്കിമാറ്റുന്ന എൻ.പി. ഹാഫിസ് മുഹമ്മദിന്റെ ഏറ്റവും പുതിയ ഒൻപതു കഥകൾ