Description
പി.എസ്. ശ്രീകല
ഏതെങ്കിലും വാദമെന്നോ വാദത്തിന്റെ ഭാഗമെന്നോ തിരിച്ചറിയപ്പെടാതെ തുടങ്ങുകയും വളരുകയും ചെയ്ത കേരളത്തിലെ ഫെമിനിസത്തിന്റെ സ്വന്തമായ ചരിത്രം അത്യപൂർവമായി മാത്രമേ എഴുതിവെക്കപ്പെട്ടിട്ടുള്ളൂ. സ്ത്രീപദവി സംബന്ധിക്കുന്ന സാർവദേശീയമായ ചരിത്രപശ്ചാത്തലവും അതിന്റെ വളർച്ചയും പരിശോധിച്ചു കൊണ്ടു മാത്രമേ ഫെമിനിസത്തിന്റെ വേരുകൾ തേടാനാവൂ. സ്ത്രീപദവിയുടെ ചരിത്രവും കേരളത്തിന്റെ സാമൂഹിക ചരിത്രവും പരിശോധിച്ചുകൊണ്ട്, ഫെമിനിസത്തിന്റെ കേരളചരിത്രം ശാസ്ത്രീയവും വസ്തുനിഷ്ഠവുമായി രേഖപ്പെടുത്തുന്ന പുസ്തകം.
കേരളത്തിലെ ഫെമിനിസ്റ്റ് ചരിത്രം അടയാളപ്പെടുത്തുന്ന ഗ്രന്ഥം.