Description
ഗോപി പഴയന്നൂർ
മുതിർന്ന പത്രപ്രവർത്തകനായ ഗോപി പഴയന്നൂർ സമൂഹത്തിലെ ശീലങ്ങൾക്കും ശീലക്കേടുകൾക്കും എതിരെ വാക്കുകൾകൊണ്ടു വരയ്ക്കുന്ന പ്രതികരണ ചിത്രങ്ങളാണ് ‘ഫേസ് ബുക്ക് പോസ്റ്റുകൾ’. നർമ്മവും കുസൃതിയും കലർന്ന ശൈലിയിൽ കവിതപോലെ വായിച്ചു. പോകാവുന്ന ചിന്താശകലങ്ങൾ.
ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ഒട്ടേറെ ലേഖനങ്ങളും റിപ്പോർട്ടുകളും അഭിമുഖങ്ങളും സിനിമാ നിരൂപണങ്ങളും മറ്റും എഴുതിയിട്ടു
ണ്ടെങ്കിലും പുസ്തകരൂപത്തിൽ പ്രസിദ്ധീകൃതമാകുന്ന ആദ്യകൃതിയാണ് ഇത്.
ഒരു പത്രപ്രവർത്തകന്റെ നിമ്നമായ നിരീക്ഷണപാടവവും നിഷ്പക്ഷമായ നിലപാടും വ്യത്യസ്തമായ വീക്ഷണരീതിയും ഈ വരികളിൽ തെളിഞ്ഞുകാണാം.