Description
തകഴി
തിരുവിതാംകൂറിലെ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രമാണ് സി.വി.യുടെ ദിവാൻഭരണം മുതൽ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വരെയുള്ള ഏണിപ്പടികളുടെ അന്തർധാര. ഒരു ക്ലാർക്കിൽനിന്ന് ചീഫ് സെക്രട്ടറി സ്ഥാനംവരെ ഉയരുന്ന കേശവപിള്ള, യാതൊരു മനഃസാക്ഷി ക്കുത്തും കൂടാതെയാണ് ഭൗതികവിജയത്തിനായി ശ്രമിച്ച് അധികാരവും സ്വാധീനവും നേടുന്നത്. സഹപ്രവർത്തകയായ തങ്കമ്മയിലുള്ള താത്പര്യം പോലും ഒരു ചവിട്ടുപടി മാത്രമാണ് അയാൾക്ക്. കാലത്തിന്റെ അനിവാര്യതയിൽ ഒരു ദിവസം കേശവപിള്ളയ്ക്കും അധികാരമൊഴിഞ്ഞുകൊടുക്കേണ്ടിവന്നു. എന്തു നേടി? എന്തു നഷ്ടപ്പെട്ടു? എന്തോ ഒരു വലിയ തെറ്റ് തന്നോടു ചെയ്തിരിക്കുന്നു എന്ന വിചാരത്തോടെയാണ് കേശവപിള്ള സെക്രട്ടേറിയറ്റ് വിടുന്നത്. രാഷ്ടീയാവസ്ഥകളെ സത്യസന്ധമായി വരച്ചുകാട്ടുന്ന ഏണിപ്പടികൾ മനുഷ്യവികാരങ്ങളും ആവേശങ്ങളും അവയുടെ എല്ലാ സങ്കീർണതകളോടുംകൂടി അവതരിപ്പിക്കുന്നു.