Mathrubhumi Books

Availability: Out of Stock

എങ്ങനെ മികച്ച ഇന്‍ഷുറന്‍സ് ഏജന്റാകാം

SKU: BOOK12134

125.00 100.00 20% off

Out of stock

Author: Jobin S Kottaram Category: Language:   Malayalam
ISBN 13: Edition: 3 Publisher: Dolphin
Specifications
Pages: 0 Binding:
The Author

സെബിന്റെ ഇളയ സഹോദരന്‍. ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍നിന്ന് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ എം.ബി.എയും ഡല്‍ഹിയില്‍നിന്ന് ജേര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും നേടി. ഏഷ്യാനെറ്റിലെ വിജയമന്ത്ര, സൂര്യാ ടി.വിയിലെ പൊന്‍പുലരി, ശാലോം ടി.വിയിലെ ബീ പോസിറ്റീവ് എന്നീ പരിപാടികളിലൂടെയും മാതൃഭൂമി തൊഴില്‍വാര്‍ത്തയിലെ സക്‌സസ് മന്ത്ര, കന്യകയിലെ പേഴ്‌സനാലിറ്റി പ്ലസ്, മംഗളം വാരികയിലെ പെരുമാറ്റ മര്യാദകള്‍, കുടുംബജ്യോതിസിലെ കരിയര്‍ സ്‌കോപ് എന്നീ പംക്തികളിലൂടെയും ഓള്‍ ഇന്ത്യാ റേഡിയോയിലെ പ്രഭാഷണ പരമ്പരകളിലൂടെയും അനേകര്‍ക്കു പ്രചോദനമേകുന്ന ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ട്രെയ്‌നര്‍. എന്‍.ഡി ടി.വി, സി.എന്‍.എന്‍--ഐ.ബി.എന്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, അവീവ തുടങ്ങിയ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. വ്യക്തിത്വവികസനത്തിലൂടെ ജീവിതവിജയമാണ് ആദ്യകൃതി. സഹോദരന്‍ സെബിനുമായി ചേര്‍ന്നെഴുതിയ കൃതികളാണ് ജീവിതത്തിലെ തോല്‌വികളെ എങ്ങനെ വിജയങ്ങളാക്കാം, ജോലിയിലെ സംഘര്‍ഷങ്ങളെ എങ്ങനെ നേരിടാം, മനോഭാവങ്ങളെ മാറ്റൂ; ജീവിതവിജയം നേടാം, കരിയറില്‍ വിജയിക്കാം എന്നിവ. ഇപ്പോള്‍ മൈന്‍ഡ് മെഷീന്‍ എന്ന ഹ്യൂമന്‍ റിസോഴ്‌സസ് സ്ഥാപനത്തിന്റെ സി.ഇ.ഒ ആണ്. ഭാര്യ: ക്രിസ്റ്റി. ജെ. കൊട്ടാരം. വിലാസം: കൊട്ടാരം വീട്, മലകുന്നം പി.ഒ. കോട്ടയം. ഇ. മെയില്‍: jskottaram@gmail.com.

Description

ഏതൊരു സാധാരണ ഇന്‍ഷുറന്‍സ് ഏജന്റിന്റെയും വരുമാനം പത്തിരട്ടിയാക്കി വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ട പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്ന പുസ്തകം. 21-ാം നൂറ്റാണ്ടിലെ ഇന്‍ഷുറന്‍സ് വിപണനതന്ത്രങ്ങള്‍, അവതരണ രീതി നന്നാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, ആത്മ വിശ്വാസം എങ്ങനെ വര്‍ദ്ധിപ്പിക്കാം, ഇന്‍ഷുറന്‍സ് ഏജന്റിന്റെ ബോഡി ലാംഗ്വേജ്, വലിയ പ്രീമിയം ക്ലോസ് ചെയ്യുന്നതിനുള്ള ടെക്‌നിക്കുകള്‍, എം.ടി.ആര്‍.ടി അംഗങ്ങളുടെ വില്‍പന രഹസ്യങ്ങള്‍, കസ്റ്റമറുടെ ചോദ്യങ്ങളെ നേരിടേണ്ടതെങ്ങനെ എന്നു തുടങ്ങി ഒരു മികച്ച ഇന്‍ഷുറന്‍സ് ഏജന്റാകുവാന്‍ പ്രായോഗിക മാര്‍ഗ നിര്‍ദേശം നല്‍കുന്ന ഗ്രന്ഥം. ഇന്‍ഷുറന്‍സ് സെയില്‍സിലും ട്രെയിനിംഗിലും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ഗ്രന്ഥ കര്‍ത്താവില്‍ നിന്നുളള പുസ്തകം.

Additional information

Dimensions 125 cm

Reviews

There are no reviews yet.

Be the first to review “Engane Mikacha Inssurance Agentakam”
Shopping cart close