Description
അന്നയുടെ കുറിപ്പുകള്‍ ഒറ്റനോട്ടത്തില്‍ ഒരു ബാലസാഹിത്യകൃതിയായി അനുഭവപ്പെട്ടേക്കാം. അതങ്ങനെയല്ലെന്നു പറയുവാനാണ് ഈ കുറിപ്പുകളുടെ ആദ്യവായനക്കാരനെന്ന നിലയില്‍ എന്റെ സന്തോഷം.
കൈകോര്‍ത്തുപിടിക്കുന്ന രണ്ടു കാലങ്ങള്‍ക്കിടയില്‍, ‘കാറ്റത്തെ സഞ്ചാരികള്‍’ എന്ന ശീര്‍ഷകത്തില്‍ പറയുംപോലെ പ്രസാദമുള്ളൊരു കാറ്റ് വരികള്‍ക്കിടയില്‍ വീശുന്നുണ്ട്. കരിയിലകള്‍ പറന്നകലുന്നിടത്ത്
പുതിയ ധ്യാനത്തിന്റെ തളിര്‍പ്പുകളുണ്ട്. കവിതയും ശാസ്ത്രവും ധ്യാനവും കുട്ടിക്കുപ്പായം ധരിച്ച് വായനയെ അഴകും ആത്മാവുമുള്ള അനുഭവമായി പരിവര്‍ത്തനം ചെയ്യിക്കുന്നു.
-ബോബി ജോസ് കട്ടികാട്
നമ്മുടെതന്നെ ഇളംപാദങ്ങള്‍ പതിഞ്ഞുകിടക്കുന്ന മണ്ണിലേക്കും നാട്ടുവഴിയിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന കുറിപ്പുകള്‍





