Description
കനല്‍വഴി താണ്ടി പ്രഥമപദത്തിലേക്ക്
പ്രേമജ ഹരീന്ദ്രന്‍
ജാതിവ്യവസ്ഥിതികളും സ്ത്രീ-പുരുഷ അസമത്വവും നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ ഒരാദിവാസിപ്പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെ അതിജീവിച്ച്, ഇന്ത്യയുടെ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിന്റെ ജീവിതകഥ. നൂറ്റാണ്ടുകളായി സമൂഹത്തിന്റെ ഓരംപറ്റിക്കഴിഞ്ഞിരുന്ന, ആദിവാസി ഗോത്ര ജനവിഭാഗത്തിലൊരാള്‍ ഇന്ത്യയുടെ പ്രഥമപദത്തിലെത്തുന്നതിലൂടെ തെളിയുന്നത് ഭാരത്തിന്റെ ജനാധിപത്യശക്തിയാണ്. സഹനത്തിന്റെ കഥയല്ല മറിച്ച്, സമരങ്ങളുടെയും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും കഥയാണ് ദ്രൗപദി മുര്‍മുവിന്റെ ജീവിതം. ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കു മുമ്പില്‍ പകച്ചുനില്‍ക്കുന്ന ഇന്നത്തെ യുവതയ്ക്ക് പ്രചോദനാത്മകമായ ജീവചരിത്രമാണിത്.