Description
ജീവിതത്തിന് സൗന്ദര്യം ഒഴിച്ചുകൂടാനാവാത്തതാണ് അതുപോലെ ധ്യാനവും. – ജെ. കൃഷ്ണമൂര്‍ത്തി
ധ്യാനത്തിലൂടെ സ്വച്ഛതയിലെത്തിയ ഒരാള്‍ ഉള്ളില്‍ സംതൃപ്തിയും സന്തോഷവുമുള്ളവനാണ്. അതയാളെ
സുന്ദരനും ശാന്തനുമാക്കുന്നു. ഇതിന്റെ അഭാവത്തില്‍ ജീവിതത്തില്‍ ഭൗതികമായത് മുഴുവന്‍ നേടിയാലും അയാള്‍ അപൂര്‍ണനും അസ്വസ്ഥനും അശാന്തനും വിരൂപനുമായിരിക്കും.
ലോകത്തിലുള്ള എണ്ണമറ്റ ധ്യാനരീതികളെല്ലാം ആകാശത്തിനുമപ്പുറത്തേക്ക് പോകാനുള്ള മനുഷ്യന്റെ
ഉത്കടമായ അന്വേഷണത്തില്‍നിന്ന് ഉണ്ടായവയാണ്. മുന്‍വിധികളൊന്നുമില്ലാത്ത ആകാശം പോലുള്ള നിര്‍മല മനസ്സോടെ ഈ പുസ്തകത്തില്‍ പ്രതിപാദിച്ച ധ്യാനവഴികളിലൂടെ കടന്നുപോവുക. ഇതിലേതെങ്കിലും ചിലത് നിങ്ങളുടെ മനസ്സിനും ദേഹത്തിനും പറ്റിയതായി കണ്ടേക്കാം.
ബുദ്ധവഴിയിലൂടെയുള്ള ആന്തരികയാത്രയ്ക്ക് വെളിച്ചമായി മാറുന്ന പുസ്തകം.
Reviews
There are no reviews yet.