Description
വ്യാഖ്യാതാവ് : സിദ്ധിനാഥാനന്ദസ്വാമി
ദേവീമാഹാത്മ്യം ഹിന്ദുക്കൾക്ക്, വിശേഷിച്ചും ദേവ്യുപാസകന്മാർക്ക് അതിവിശിഷ്ടമായ ഒരു ഗ്രന്ഥമാണ്. ദുർഗ്ഗാസപ്തശതീ എന്നും ചണ്ഡി എന്നും അതിനു വേറെയും പേരുകളുണ്ട്. ദുരിതദൂരീകരണവും സമ്പത് പ്രാപ്തിയുമാണ് ദേവീപ്രസാദംകൊണ്ട് ഭക്തന്മാർ അഭിലഷിക്കുന്നത്. സർവ്വകാമവരേശ്വരിയായ മഹാമായ നിഷ്കാമഭക്തന് മുക്തിയും നൽകുന്നു. ഇഷ്ടസിദ്ധിക്ക് ദുർഗ്ഗയെപ്പൊലെ സംസേവ്യയായി ഒരു ദേവതയില്ല; ആ ദേവിയെ ആരാധിക്കാൻ ദേവീമാഹാത്മ്യത്തിനു തുല്യം ഒരു ഗ്രന്ഥവുമില്ല.