Description
എം. മുകുന്ദൻ
ഇന്ത്യൻ ജീവിതത്തിന്റെ ഗതിവിഗതികളെ നിർണ്ണയിക്കുന്ന അധികാരസിരാകേന്ദ്രമായ ദൽഹിയെയും ആയിരത്തിത്തൊള്ളായിരത്തി അറുപതുകൾ മുതൽ ഇന്നേവരെ അവിടെയുണ്ടായ സംഭവ പരമ്പരകളെയും പശ്ചാത്തലമാക്കി രചിച്ച നോവൽ. ചരിത്രത്താളുകളിൽ നായകരും പ്രതിനായകരുമായി പ്രത്യക്ഷപ്പെടുന്ന വ്യക്തികളല്ല, ദൽഹിയിൽ ജീവിക്കാൻ വിധിക്കപ്പെട്ട സാധാരണക്കാരാണ് ഇതിലെ കഥാപാത്രങ്ങൾ. അവരുടെ ജീവിതത്തിൽ ചരിത്രവും ചരിത്രസംഭവങ്ങളും എങ്ങനെയെല്ലാം ഇടപെടുന്നു എന്നും അവരുടെ വൈയക്തിക-സാമൂഹികജീവിതം എങ്ങനെയെല്ലാം മാറ്റിമറിക്കപ്പെടുന്നുവെന്നും നമുക്ക് അനുഭവവേദ്യമാകുന്നു. ഇന്ത്യൻ അവസ്ഥയുടെ സങ്കീർണ്ണതകൾ മുഴുവൻ നോവലിലൂടെ ഇഴപിരിക്കാനുള്ള വിജയകരമായ ഒരു ശ്രമം.