Description
നിത്യചൈതന്യയതി
ഇതുവരെ സമാഹരിക്കപ്പെടാതിരുന്ന വിലപ്പെട്ട ലേഖനങ്ങളുടെ സമാഹാരം.
“നാം കുട്ടികളായിരിക്കുമ്പോൾ ധരിക്കാനിടയായത് പലതും അസത്യമാണെന്ന് പിന്നീട് അറിയുന്നു. ആ സ്ഥാനത്ത് കുറെക്കൂടി സത്യമായി ഇരിക്കാൻ യോഗ്യമായതിനെ കണ്ടുപിടിക്കുന്നു. പിന്നെയും കുറെക്കാലത്തേക്ക് ആപേക്ഷികമായ സത്യാസത്യങ്ങളുടെ മേഖലയിൽ നാം ജീവിക്കുന്നു. പരമമായ സത്യം അറിയുന്നതുവരെ ആപേക്ഷികമായി അംഗീകരിക്കാവുന്നതിനെ യാഥാർത്ഥ്യമെന്ന് വിചാരിക്കുന്നു. ഇങ്ങനെ ജീവിച്ചുപോകുമ്പോൾ എല്ലാ യാഥാർത്ഥ്യങ്ങളുടെയും അപ്പുറത്ത് സാർവ്വത്രികമായ പരമാർത്ഥമുണ്ടെന്ന് നമുക്ക് പിന്നീട് മനസ്സിലാവുന്നു. ഈ തിരിച്ചറിവാണ് ജീവിതത്തിന്റെ ആത്യന്തിക സൗന്ദര്യം.”
ദൈവം സൃഷ്ടിച്ച പൂന്തോട്ടമായ ഈ പ്രകൃതിയുടെയും അതിലെ ജീവിതത്തിന്റെയും നടുക്കു നിന്നുകൊണ്ട് ആത്മീയസംവാദം നടത്തിയ അനശ്വരനായ നിത്യചൈതന്യയതിയുടെ വിലപ്പെട്ട അസമാഹൃതലേഖനങ്ങളുടെ സമാഹാരം.
സമാഹരണം: സുൾഫിക്കർ