Mathrubhumi Books

Availability: Out of Stock

ക്രിമിനല്‍ കുറ്റമാകുന്ന രതി

SKU: BOOK13206

110.00 88.00 20% off

Out of stock

Author: Ramanunni K.p Category: Language:   Malayalam
ISBN 13: Publisher: Olive publications
Specifications
Pages: 0 Binding:
The Author

1955ല്‍ പൊന്നാനിയില്‍ ജനനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് മാനേജരും മാധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപസമിതി അംഗവുമായിരുന്നു. ഇപ്പോള്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ അഡ്മിനിസ്‌ട്രേറ്റര്‍. വിധാതാവിന്റെ ചിരി, വേണ്ടപ്പെട്ടവന്റെ കുരിശ്, പുരുഷവിലാപം, ജാതി ചോദിക്കുക, കുര്‍ക്‌സ്, പ്രണയപര്‍വം, മുഖലക്ഷണം, ശവസംസ്‌കാരം എന്നീ കഥകളും സൂഫി പറഞ്ഞ കഥ, ചരമവാര്‍ഷികം എന്നീ നോവലുകളും ക്രിമിനല്‍ കുറ്റമാകുന്ന രതി, ശീര്‍ഷാസനം എന്നീ ലേഖനങ്ങളും രചിച്ചിട്ടുണ്ട്. 'സൂഫി പറഞ്ഞ കഥ' കേരളസാഹിത്യഅക്കാദമി അവാര്‍ഡിനും ഇടശ്ശേരി അവാര്‍ഡിനുമര്‍ഹമായി. കേരള സാഹിത്യഅക്കാദമി അംഗമായിരുന്നു. കേന്ദ്രസാഹിത്യഅക്കാദമി ഉപദേശക സമിതിയംഗമാണ്. ഭാര്യ: രാജി. മകള്‍: ശ്രീദേവി. വിലാസം : കരുമത്തില്‍ പുത്തന്‍വീട്, പെരുമണ്ണ, കോഴിക്കോട്26.

Description

മനുഷ്യവര്‍ഗത്തിന് മാത്രം സിദ്ധിച്ച വരപ്രസാദമാണ് രതിയുടെ മനോഹരമായ ഉദാത്തീകരണങ്ങളെന്ന് കരുതുകയും രതിസാക്ഷാത്്കാരങ്ങള്‍ തീര്‍ക്കുന്ന സ്വര്‍ഗങ്ങള്‍ എന്നെന്നും നിനില്‍ക്കണേ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരന്റെ ആത്മപ്രകാശനമാണ് ക്രിമിനല്‍ കുറ്റമാകുന്ന രതി. ഈ സമാഹരത്തിലെ ഇതരലേഖനങ്ങളിലും കലാപത്തിന്റെ സൂക്ഷ്മമുദ്രകള്‍ കാണാം. സമകാലിക ജീവിതത്തിന്റെ വിഹ്വലതകളില്‍ നിന്ന് കെ.പി.രാമനുണ്ണി പ്രണയത്തിന്റെ ആര്‍ദ്രതയും സ്‌നേഹത്തിന്റെ ദാര്‍ഢ്യവും തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നു. മാധവിക്കുട്ടിയുടെ മതമാറ്റം, നിരീശ്വരവാദത്തിലെ ഈശ്വരന്‍, വലിയ പൊന്നാന്നി, ബെഞ്ചമിന്‍ സഫാനിയ തുടങ്ങി വേറെയും ലേഖനങ്ങള്‍. മൗലികതയും ആര്‍ജ്ജവും സാമാന്യരൂപത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന നിരീക്ഷണങ്ങളാണിവയെല്ലാം.

Reviews

There are no reviews yet.

Be the first to review “Criminal Kuttamakunna Rathi”
Shopping cart close