Description
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായിട്ടുള്ള നോവലുകളിൽ പലതും ക്ലാസിക്കുകളായി മാറിയ ചരിത്രമാണ് നമുക്ക് മുന്നിലു ള്ളത്. ഇവിടെ എം. പ്രശാന്തിന്റെ നോവൽ, കോർട്ട് മാർഷൽ മല യാളത്തിൽ ശ്രദ്ധേയമാകുന്നതും യുദ്ധപശ്ചാത്തലം കൊണ്ടുത ന്നെയാണ്. സോങ്ങ് ആന്റ് ഡാമ വിഷനിലെ കലാകാരന്മാർ ശരി ക്കും സൈനീകരല്ല. പൂർണ്ണകലാകാരന്മാരുടെ കൂട്ടത്തിലും അവർ പെടുന്നില്ല. സൈനീകരുടെ യുദ്ധാന്തരീക്ഷത്തിലെ സംഘർഷാ വസ്ഥ ശമിപ്പിക്കാനെത്തുന്ന കലാകാരന്മാരാണവർ. ഇവരുടെ ഇരുപക്ഷത്തുമുള്ള ഏകാന്തതയും സ്വത്വബോധവും ഇതുവരെ ആരും പറയാത്ത വിഷയസ്വീകരണത്തിലൂടെ ഈ നോ വലിൽ പ്രശാന്ത് അതിമനോഹരമായി അയത്നലളിതമായ ഭാഷ യിൽ ഇഴചേർത്ത് എഴുതിയിരിക്കുന്നു. – ജോർജ് ജോസഫ് കെ.