Description
ആദാമിന്റെ വാരിയെല്ല്, ജനിതകം, ഹരിതമന്ദിരം, അച്ചനും കപ്യാരും, അന്ധനീതി, s/o അഖണ്ഡഭാരത്,
ആയുസ്സിന്റെ കഥ, സില്‍വിയോ ഗസനിയുടെ ശില്പം, അന്നദാനം, കമ്യൂണലിസ്റ്റ് മാനിഫെസ്റ്റോ എന്നിങ്ങനെ കമ്പോളവും വര്‍ഗീയതയും കപടസദാചാരവും ഇക്കോ ടൂറിസവും രാഷ്ട്രീയജീര്‍ണതയുമെല്ലാം
ചേര്‍ന്നു സൃഷ്ടിക്കുന്ന സമകാലിക കേരളത്തിന്റെ സാംസ്കാരികഭൂപടത്തെ മുറിച്ചുവെച്ചതുപോലെ പത്തു കഥകള്‍. എല്ലാ പ്രണയങ്ങള്‍ക്കിടയിലും മൂര്‍ച്ചയേറിയ ഒരു കത്തി കരുതിവെക്കുന്ന, എല്ലാ ബന്ധങ്ങളും ഒരു കച്ചവട ഉടമ്പടിയിലേക്ക് വളരുന്ന, എല്ലാ വഴികളിലും ഒരക്രമം പതിയിരിക്കുന്ന ആസുരകാലത്തിന്റെ മാരകമായ
അനുഭവങ്ങളാണ് ഇതിലെ ഓരോ കഥയും. പി. എന്‍. കിഷോര്‍കുമാറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
Reviews
There are no reviews yet.