Description
‘ഞാന്‍ ഒരു തമാശ പറയാം എന്ന് ആരെങ്കിലും പറഞ്ഞാല്‍
എങ്ങനെ ചിരിക്കാതിരിക്കാം എന്ന് ആലോചിക്കുന്നവര്‍…
വരാന്‍പോകുന്ന തമാശയ്ക്ക് എന്നെ ചിരിപ്പിക്കാനാകുമോ
എന്നു സംശയിക്കുന്ന മറ്റുചിലര്‍. ഇതു രണ്ടും അല്ലെങ്കില്‍
ഒരുപാട് ചിരിക്കാം എന്നു കരുതി അമിതപ്രതീക്ഷയുടെ
ഭാരത്തില്‍ തൃപ്തിപ്പെടാതെപോകുന്നവര്. അതുകൊണ്ട്
പലപ്പോഴും ആമുഖങ്ങളില്ലാതെ തമാശ പറയുവാന്‍
ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍…’
സ്വന്തം ജീവിതാനുഭവങ്ങളില്‍ നര്‍മ്മത്തിന്റെ വെള്ളം
ചേര്‍ത്ത് കൊഴുപ്പിച്ച് രമേഷ് പിഷാരടി പറയുന്ന ഈ കഥകള്‍
മുഴുവന്‍ സത്യമല്ല, കള്ളവുമല്ല.