Mathrubhumi Books

Availability: Out of Stock

ചെക്കോവിന്റെ ഏകാങ്കങ്ങള്‍

SKU: BOOK11542

75.00 60.00 20% off

Out of stock

Author: Anton Chekkov Category: Language:   Malayalam
ISBN 13: 978-81-8265-330-6 Edition: 1 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

നാടകങ്ങളിലൂടെയും ചെറുകഥകളിലൂടെയും പ്രശസ്തനായ റഷ്യന്‍ സാഹിത്യകാരന്‍. ഒരു മുന്‍ അടിയാന്റെ മകനായി തെക്കന്‍ റഷ്യയിലെ തുറമുഖപ്രവിശ്യയായ ടാഗന്റോഗില്‍ 1860 ജനവരി പതിനേഴിന് ജനിച്ചു. ടാഗന്റോഗ് സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസിക്കല്‍ വിദ്യാഭ്യാസത്തിനുശേഷം 1879-ല്‍ വൈദ്യപഠനത്തിനായി മോസ്‌കോ സര്‍വകലാശാലയിലെത്തി. 1884-ല്‍ വൈദ്യപഠനം പൂര്‍ത്തിയാക്കി. ഈ കാലയളവില്‍ ആനുകാലികങ്ങളില്‍ ലേഖനങ്ങളും നര്‍മകഥകളും എഴുതി സാമ്പത്തികപ്രതിസന്ധിയില്‍ ഞെരുങ്ങിയിരുന്ന കുടുംബത്തെ സഹായിച്ചു. 1886-ല്‍ ആദ്യ കഥാസമാഹാരമായ ങീഹേല്യ ഠമഹല െപ്രസിദ്ധീകരിച്ചു. അടുത്ത വര്‍ഷം പ്രസിദ്ധീകരിച്ച രണ്ടാം വോള്യമായ കി വേല ഠംശഹശഴവ േപുഷ്‌കിന്‍ പുരസ്‌കാരം നേടി ഏറെ ശ്രദ്ധിക്കപ്പെട്ടു. 1890-ല്‍, കുറ്റവാളികള്‍ക്കുള്ള ദ്വീപായ സഖാലിനില്‍ (ജപ്പാന്‍) അവസാനിച്ച സാഹസികമായ സൈബീരിയന്‍ യാത്ര അദ്ദേഹത്തിന്റെ എഴുത്തുജീവിതത്തില്‍ പ്രധാന വഴിത്തിരിവായിരുന്നു; അതിനുശേഷമാണ് കഥയിലെ മാസ്റ്റര്‍പീസുകള്‍ പലതും എഴുതിയത്. 1892 മുതല്‍ അഞ്ചുവര്‍ഷം മോസ്‌കോയില്‍നിന്ന് നാല്പത് മൈല്‍ അകലെയുള്ള മെലിഖോവോ എന്ന ഗ്രാമത്തില്‍, കര്‍ഷകര്‍ക്കിടയില്‍, ഡോക്ടറായി സേവനമനുഷ്ഠിച്ചു. അവിടെ സ്‌കൂളും മറ്റും തുടങ്ങാന്‍ സഹായിക്കുന്നതിനിടയിലും അദ്ദേഹം ധാരാളം എഴുതി. 1897-ല്‍ ഉണ്ടായ ശ്വാസകോശപരമായ രക്തസ്രാവം കാരണം ശരീരസ്ഥിതി മോശമാകാന്‍ തുടങ്ങി; താമസം ക്രീമിയയിലേക്ക് മാറ്റി. എന്നാല്‍ 1896 മുതല്‍ 1903 വരെയുള്ള വര്‍ഷങ്ങളിലാണ് ആധുനികസാഹിത്യത്തിലെ ഏറ്റവും വലിയ നാടകകൃത്തുക്കളിലൊരാള്‍ എന്ന ഖ്യാതി അദ്ദേഹത്തിന് നേടിക്കൊടുത്ത കൃതികള്‍ എഴുതുന്നത്: ദ് സീഗള്‍ (1896), അങ്ക്ള്‍ വാന്യാ (1897), ത്രീ സിസ്‌റ്റേഴ്‌സ് (1901), ചെറി ഓര്‍ച്ചേര്‍ഡ് (1904). എഴുതിയ കഥകളെല്ലാം സമാഹരിച്ച് 1899-1901 കാലയളവില്‍ പ്രസിദ്ധീകരിച്ചു. 1901-ല്‍ മോസ്‌കോ ആര്‍ട്ട് തിയേറ്ററിലെ അഭിനേത്രിയായ ഓള്‍ഗ നിപ്പറിനെ വിവാഹം ചെയ്തു. 1904 ജൂലായ് രണ്ടിന് ബാഡന്‍വീലറില്‍വെച്ച് ക്ഷയരോഗ ബാധിതനായി മരിച്ചു.

Description

പ്രശസ്ത റഷ്യന്‍ എഴുത്തുകാരനായ ആന്റണ്‍ ചെക്കോവിന്റെ തിരഞ്ഞെടുത്ത ഏകാങ്കങ്ങളുടെ സമാഹാരം. എഴുത്തുജീവിതത്തിന്റെ പലകാലങ്ങളിലായി എഴുതപ്പെട്ട ഈ ഹാസരൂപകങ്ങള്‍ അരങ്ങില്‍ അവതരിപ്പിക്കാന്‍ അനുയോജ്യമായ രീതിയിലാണ് മലയാളത്തിലാക്കിയിട്ടുള്ളത്. പരിഭാഷകനായ മധുമാസ്റ്ററുടെ വാക്കുകളില്‍ ”അരങ്ങില്‍
ഇവ ആടിത്തിമിര്‍ക്കാം. പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്താം. ഏകാന്തതയുടെ അനുഗൃഹീതനിമിഷങ്ങളില്‍ ഒരു തുള്ളിക്കണ്ണുനീര് വീഴ്ത്താം. അതിനാല്‍ ഈ ഭാഷാന്തരം അരങ്ങിനു വേണ്ടിയുള്ളതാണ്. നടീനടന്മാര്‍ക്കുള്ളതാണ്. ആ ഒരു കണ്ണിലൂടെയാണ് ചെക്കോവിയന്‍ ഭാഷയ്ക്ക് സമവാക്യം കണ്ടെത്തിയത്.”

തന്റെ ഭാര്യയുടെ ഭര്‍ത്താവായ ഒരാള്‍ കുടുംബജീവിതത്തില്‍ അനുഭവിക്കുന്ന ശൂന്യത ആത്മഭാഷണത്തിലൂടെ അവതരിപ്പിക്കുന്ന ദ് ഈവിള്‍സ് ഓഫ് റ്റുബാക്കോ; അസഭ്യവും അതിവിചിത്രവുമെന്ന് വിശേഷിപ്പിച്ച് സെന്‍സര്‍മാര്‍ പ്രദര്‍ശനം നിഷേധിച്ച ഏറെ പ്രസിദ്ധമായ ദ് ബെയര്‍; തരംതാണതും വിരസവുമെന്ന് ചെക്കോവിന് സ്വയം തോന്നിയെങ്കിലും പ്രേക്ഷകരുടെ നിര്‍ത്താത്ത പൊട്ടിച്ചിരിയാല്‍ നാടകശാലകളെ കുലുക്കിമറിച്ച ദ് പ്രൊപോസല്‍; അന്നത്തെ റഷ്യന്‍ സാമൂഹികാചാരങ്ങളില്‍ നിലനിന്നിരുന്ന മൂല്യരാഹിത്യങ്ങളെ
നിശിതമായി പരിഹസിക്കുന്ന ദ് വെഡ്ഡിങ്; ഒരു ബാങ്കിന്റെ വാര്‍ഷികാഘോഷവേളയില്‍ നടക്കുന്ന ബഹളങ്ങള്‍ രസകരമായി അവതരിപ്പിക്കുന്ന ദ് സെലിബ്രേഷന്‍ എന്നിങ്ങനെ പ്രശസ്തങ്ങളായ രചനകള്‍.

Additional information

Dimensions 75 cm

Reviews

There are no reviews yet.

Be the first to review “Chekhovinte Ekankangal”
Shopping cart close