Book Cancer Wardile Chiri
Book Cancer Wardile Chiri

കാന്‍സര്‍ വാര്‍ഡിലെ ചിരി

190.00

In stock

Author: Innocent Category: Language:   MALAYALAM
ISBN: Edition: 17 Publisher: Mathrubhumi
Specifications Pages: 127
About the Book

അര്‍ബുദരോഗിയായിരിക്കെ കടന്നുപോയ അനൂഭവങ്ങളിലൂടെ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് സഞ്ചരിക്കുന്നു.

തയ്യാറാക്കിയത് :ശ്രീകാന്ത് കോട്ടക്കല്‍

”ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാന്‍ എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകള്‍ മാത്രം.’ – ഇന്നസെന്റ്

”ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണ്.
ഒരു ഡോക്ടര്‍ പറയുന്നതിനെക്കാള്‍ ഫലമുണ്ടായിരിക്കും ഇന്നസെന്റ് തന്റെ പവന്‍മാറ്റുള്ള ഫലിതത്തിലൂടെ കാന്‍സറിനെക്കുറിച്ചു പറഞ്ഞാല്‍ എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്നസെന്റിന്റെ കാര്യത്തില്‍ രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഫലിതപൂര്‍ണമായ സമീപനം ചികിത്സയെക്കാള്‍ ഗുണം ചെയ്തിട്ടു ണ്ടെന്ന് എനിക്ക് ആധികാരികമായി പറയാന്‍ സാധിക്കും. രോഗപ്രതിരോധത്തിന്റെ ഒരുപാട് രാസപ്രവര്‍ത്തനങ്ങള്‍ അതുണ്ടാക്കിയിട്ടുണ്ട്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. തന്റെ അതേ മനോഭാവമാണ് ഇന്നസെന്റ് ഇപ്പോള്‍ ഈ ഓര്‍മക്കുറിപ്പുകളിലൂടെ സമാനാവസ്ഥയിലുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ആദ്യം പറഞ്ഞത്, ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണെന്ന്. എല്ലാവിധത്തിലുള്ള രോഗികളോടും ഈ മരുന്ന് കഴിക്കാന്‍ ഞാന്‍ ഡോക്ടര്‍ എന്ന നിലയില്‍ ആധികാരികമായി ശിപാര്‍ശ ചെയ്യുന്നു.”-ഡോ.വി.പി.ഗംഗാധരന്‍

ചുരുങ്ങിയ കാലത്തിനുള്ളില്‍ 12000-ത്തില്‍പ്പരം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം.

The Author

ഇന്നസെന്റ് തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി 1948 ഫിബ്രവരി 28ന് ഇരിങ്ങാലക്കുടയില്‍ ജനിച്ചു. ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷ ണല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്.എന്‍.എച്ച്. സ്‌കൂള്‍ എന്നിവിടങ്ങ ളില്‍ പഠിച്ചു. എട്ടാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തി. പല ജോലികളും മാറി മാറി ചെയ്തു. രാഷ്ട്രീയരംഗത്ത് മുനിസിപ്പല്‍ കൗണ്‍സിലര്‍, എം.പി. എന്നീ നിലകളില്‍ പ്രവര്‍ ത്തിച്ചു. സംവിധായകന്‍ മോഹന്‍ മുഖേനയാണ് സിനിമാരംഗത്തു വരുന്നത്. ആദ്യ സിനിമ നൃത്തശാലയാണ് (1972). തുടര്‍ന്നും ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങ ളില്‍ അഭിനയിച്ചു. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാനിര്‍മാണ കമ്പനി തുടങ്ങി. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുമ്പേ, ഓര്‍മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. മഴവില്‍ക്കാവടി, കിലുക്കം, ദേവാസുരം, റാംജിറാവ് സ്പീക്കിംഗ്, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, രാവണപ്രഭു, ഹിറ്റ് ലര്‍, മനസ്സിനക്കരെ, ഡോലി സജാകെ രഖ്‌ന, മാലാമാല്‍ വീക്കിലി (ഹിന്ദി), ശിക്കാരി (കന്നട), ലേസാ ലേസാ (തമിഴ്) തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്ര ങ്ങള്‍ പ്രേക്ഷകഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മഴവില്‍ക്കാവടി എന്ന സിനിമയില്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 11 വര്‍ഷക്കാലം ചലച്ചിത്ര നടീനടന്മാരുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്നു. കൃതികള്‍: മഴക്കണ്ണാടി (കഥകള്‍), ഞാന്‍ ഇന്നസെന്റ്, ചിരിക്കു പിന്നില്‍ (ആത്മകഥ), കാന്‍സര്‍ വാര്‍ഡിലെചിരി, ഇരിങ്ങാലക്കുടയ്ക്കു ചുറ്റും, കാലന്റെ ഡല്‍ഹിയാത അന്തിക്കാട് വഴി. കാന്‍സര്‍ വാര്‍ഡിലെ ചിരിയുടെ പരിഭാഷ ഇറ്റാലിയന്‍, തമിഴ്, കന്നട ഭാഷകളില്‍ വന്നിട്ടുണ്ട്. 2023 മാര്‍ച്ച് 26ന് അന്തരിച്ചു. ഭാര്യ: ആലീസ്. മകന്‍: സോണറ്റ്. മരുമകള്‍: രശ്മി സോണറ്റ്. പേരമക്കള്‍: ഇന്നസെന്റ് സോണറ്റ്, അന്ന സോണറ്റ്.

Description

അര്‍ബുദരോഗിയായിരിക്കെ കടന്നുപോയ അനൂഭവങ്ങളിലൂടെ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് സഞ്ചരിക്കുന്നു.

തയ്യാറാക്കിയത് :ശ്രീകാന്ത് കോട്ടക്കല്‍

”ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാന്‍ എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകള്‍ മാത്രം.’ – ഇന്നസെന്റ്

”ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണ്.
ഒരു ഡോക്ടര്‍ പറയുന്നതിനെക്കാള്‍ ഫലമുണ്ടായിരിക്കും ഇന്നസെന്റ് തന്റെ പവന്‍മാറ്റുള്ള ഫലിതത്തിലൂടെ കാന്‍സറിനെക്കുറിച്ചു പറഞ്ഞാല്‍ എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്നസെന്റിന്റെ കാര്യത്തില്‍ രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഫലിതപൂര്‍ണമായ സമീപനം ചികിത്സയെക്കാള്‍ ഗുണം ചെയ്തിട്ടു ണ്ടെന്ന് എനിക്ക് ആധികാരികമായി പറയാന്‍ സാധിക്കും. രോഗപ്രതിരോധത്തിന്റെ ഒരുപാട് രാസപ്രവര്‍ത്തനങ്ങള്‍ അതുണ്ടാക്കിയിട്ടുണ്ട്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. തന്റെ അതേ മനോഭാവമാണ് ഇന്നസെന്റ് ഇപ്പോള്‍ ഈ ഓര്‍മക്കുറിപ്പുകളിലൂടെ സമാനാവസ്ഥയിലുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ആദ്യം പറഞ്ഞത്, ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണെന്ന്. എല്ലാവിധത്തിലുള്ള രോഗികളോടും ഈ മരുന്ന് കഴിക്കാന്‍ ഞാന്‍ ഡോക്ടര്‍ എന്ന നിലയില്‍ ആധികാരികമായി ശിപാര്‍ശ ചെയ്യുന്നു.”-ഡോ.വി.പി.ഗംഗാധരന്‍

ചുരുങ്ങിയ കാലത്തിനുള്ളില്‍ 12000-ത്തില്‍പ്പരം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം.

Cancer Wardile Chiri
You're viewing: Cancer Wardile Chiri 190.00
Add to cart