Book BUDHANILAVU
BUDHANILAVU2
Book BUDHANILAVU

ബുധനിലാവ്

200.00

Out of stock

Author: Madhavikutti Category: Language:   MALAYALAM
Specifications
About the Book

മാധവിക്കുട്ടി

കൊച്ചിവിടുമ്പോൾ ഞാൻ എന്റെ അനുജത്തിയെ പിരിയും. വാരിയെല്ലുകൾ ഒരു വീഴ്ചയിൽ തകർന്ന് തീരെ കിടപ്പിലായ അനുജനെയും. കണ്ണുനീരോടെയല്ലാതെ എനിക്ക് ഇവിടം വിട്ടുപോകാൻ സാധിക്കുകയില്ല. പക്ഷേ, പോവണം. കൊച്ചിക്കും സ്വർഗ്ഗത്തിനും നടുവിൽ ഒരു ഇടത്താവളമായിരിക്കും പുനെ…

മലയാളിയുടെ ഹൃദയത്തിലേക്ക് അക്ഷരങ്ങളുടെ സ്നേഹമഴയായി പെയ്തിറങ്ങിയ മാധവിക്കുട്ടി. എഴുത്തിൽ നിറയെ സ്നേഹത്തിന്റെ ലോകം കൊണ്ടുവന്ന എഴുത്തുകാരി. ജീവിതത്തിലേക്ക് പോക്കുവെയിൽ വീഴുന്ന നേരത്ത് ഒരിറ്റു സ്നേഹത്തിനായി അവർ നീറിപ്പിടഞ്ഞു. പിഞ്ഞിക്കീറിയ മനസ്സിന്റെ വിങ്ങലാണ് ആത്മാംശം നിറയുന്ന ഈ ലേഖനസമാഹാരത്തിൽ നിഴലിടുന്നത്.

The Author

ലോകപ്രശസ്ത കവയിത്രിയും മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയും. നാലപ്പാട്ട് ബാലാമണിഅമ്മയുടെയും മാതൃഭൂമി മാനേജിങ് എഡിറ്ററായിരുന്ന വി.എം.നായരുടെയും മകള്‍. തൃശ്ശൂരില്‍ പുന്നയൂര്‍ക്കുളത്ത് ജനിച്ചു. ഭര്‍ത്താവ് മാധവദാസ്. മതിലുകള്‍, നരിച്ചീറുകള്‍ പറക്കുമ്പോള്‍, തരിശുനിലം, എന്റെ സ്‌നേഹിത, അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍, എന്റെ കഥ, ബാല്യകാലസ്മരണകള്‍, വര്‍ഷങ്ങള്‍ക്കു മുമ്പ്, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, നീര്‍മാതളം പൂത്തകാലം, ചേക്കേറുന്ന പക്ഷികള്‍, ഒറ്റയടിപ്പാത, മാധവിക്കുട്ടിയുടെ മൂന്നു നോവലുകള്‍, നഷ്ടപ്പെട്ട നീലാംബരി, നിലാവിന്റെ മറ്റൊരിഴ, മാധവിക്കുട്ടിയുടെ സ്ത്രീകള്‍, വണ്ടിക്കാളകള്‍ എന്നിവ പ്രധാന കൃതികള്‍. സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ് ഒാഫ് ദ ലസ്റ്റ്, ദ് ഡിസ്റ്റന്‍സ്, ഓള്‍ഡ് പ്ലേ ഹൗസ്, കലക്ടഡ് പോയംസ് തുടങ്ങിയവ ഇംഗ്ലീഷ് കവിതാസമാഹാരങ്ങളും. എന്റെ കഥ നിരവധി വിദേശഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1964-ല്‍ ഏഷ്യന്‍ പോയട്രി പ്രൈസ്, 1965-ലെ ഏഷ്യന്‍ രാജ്യങ്ങളിലെ ഇംഗ്ലീഷ് കൃതികള്‍ക്കുള്ള കെന്റ് അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ്, സാഹിത്യ അക്കാദമി പുരസ്‌കാരം, 1997ലെ വയലാര്‍ രാമവര്‍മ പുരസ്‌കാരം തുടങ്ങി നിരവധി ദേശീയ-അന്തര്‍ദേശീയ ബഹുമതികള്‍. ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഒാഫ് ഇന്ത്യയുടെ പോയട്രി എഡിറ്റര്‍, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി പ്രസിഡന്റ്, പോയറ്റ് മാസികയുടെ ഓറിയന്റ് എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 2009-ല്‍ അന്തരിച്ചു.

Description