Description
മിനി പി.സി.
സമകാലിക കഥ സഞ്ചരിച്ച ദൂരം അടയാളപ്പെടുത്തുന്ന കഥകളാണ് ബുദ്ധമയൂരിയിലുള്ളത്. മനുഷ്യവ്യവഹാരങ്ങളുടെ ആഴങ്ങള്‍ പ്രതിഫലിക്കുന്ന ഈ കഥകളില്‍ സ്ത്രീ അവളുടെ ആന്തരിക പ്രതിസന്ധികളും സാമൂഹികയാഥാര്‍ഥ്യത്തിന്റെ വരിഞ്ഞുമുറുക്കലുകളും തന്നെത്താന്‍ തരണം ചെയ്യുന്നതിന്റെ നേര്‍ച്ചിത്രം കാണാം. തീക്ഷ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഒറ്റപ്പെടുന്ന മനുഷ്യരുടെ വൃഥയെ പ്രതിനിധീകരിക്കുമ്പോഴും സ്ത്രീ എന്ന ജീവിതസ്വത്വത്തിന്റെ അടയാളം കൂടി രേഖപ്പെടുത്തുന്നു.