Book BRAHMANYA VIMARSHAM
BRAHMANYA-VIMARSHAM2
Book BRAHMANYA VIMARSHAM

ബ്രാഹ്മണ്യ വിമർശം

240.00

In stock

Author: Murali K Category: Language:   MALAYALAM
Specifications Pages: 160
About the Book

കെ.മുരളി

തൊഴിലാളികളുടെ ഒരു സമ്മേളനത്തിൽ നടത്തിയ സൂക്ഷ്മദർശിയായ തന്റെ നിരീക്ഷണത്തിൽ ‘ബ്രാഹ്മണ്യവും മുതലാളിത്തവും തൊഴിലാളികളുടെ ഇരട്ട ശ്രതുക്കളാണ് എന്ന് ഡോക്ടർ ബി. ആർ. ആംബേഡ്കർ അഭിപ്രായപ്പെടുകയുണ്ടായി. ഒന്നിനെതിരെയുള്ള സമരം മറ്റേതിനെതി
രെയുള്ളതിന് പൂരകമാകണം എന്ന് ഇത് സൂചിപ്പിക്കുന്നു. അതേ പോലെ, ഇതിൽ ഒന്നിനെതിരെ സമരം ചെയ്യുന്നവർ മറ്റേ മുന്നണിയിൽ സമരം ചെയ്യുന്നവരുമായി ആശയങ്ങളും അനുഭവങ്ങളും കൈമാറണമെന്നും അതിന് അർത്ഥമുണ്ട്. നിർഭാഗ്യവശാൽ അതല്ല സംഭവിച്ചത്. ഇതിനു വഴിവെച്ച് കാരണങ്ങളെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. ഇപ്പോഴും എഴുതുന്നുണ്ട്. എങ്കിലും, ഈ വിടവ് യഥാർത്ഥത്തിൽ മറികടക്കാൻ സിദ്ധാന്തത്തിലും പ്രയോഗത്തിലും വളരെ കുറച്ചേ നടക്കുന്നുള്ളു. ആ ദിശയിൽ മാർക്സിസ്റ്റ് വീക്ഷണകോണിൽ നിന്നുള്ള ഒരു ഉദ്യമമാണ് ഈ ലേഖന സമാഹാരം. ആധുനികത മറികടന്ന പഴമയിൽ മാത്രം ഉൾപ്പെട്ട ഭൂതകാലത്തിന്റെ അവശിഷ്ടമായി ബാഹ്മണ്യത്തെ രേഖപ്പെടുത്തുന്ന പരമ്പരാഗത വീക്ഷണത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞ്, അതിന്റെ ചരിത്രപരമായ ഉറവിടങ്ങളും ചലനപാതയും അവഗണിക്കാതെ ഞാൻ അതിനെ ആധുനികതയിൽ തന്നെ സ്ഥാനപ്പെടുത്തിയിരിക്കുന്നു. സർവ്വോപരി, നമ്മുടെ സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അംശങ്ങളിലും നിറസാന്നിധ്യമുള്ള, ജീവത്തായ ഒരു ആശയശാസ്ത്രം എന്ന നിലയ്ക്ക് ബ്രാഹ്മണ്യത്തെ വിമർശിക്കുന്നതിലാണ് ഈ ലേഖനങ്ങൾ ഊന്നിയിട്ടുള്ളത്.

The Author

Description

BRAHMANYA VIMARSHAM
You're viewing: BRAHMANYA VIMARSHAM 240.00
Add to cart