Description
ഒരു പുതിയ വായനക്കാരന്റെ ഗൃഹാതുരത്വങ്ങള്‍
മലയാള പുസ്തകങ്ങള്‍ സാധ്യമാക്കാന്‍വേണ്ടി ജീവിച്ചവരെയും പുസ്തകങ്ങളില്‍ വലുതായൊന്നും രേഖപ്പെടുത്തിയിട്ടില്ലാത്ത ആ മഹായത്‌നങ്ങളെയും മഹത്തായവയെക്കുറിച്ചെന്നപോലെ മഹത്തായവയായി പരിഗണിക്കപ്പെടാത്ത പുസ്തകങ്ങളെയും കുറിച്ചുള്ള ഓര്‍മയുടെയും അന്വേഷണത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും അങ്കനമാണ് ‘ബുക്സ്റ്റാള്‍ജിയ’.
വായനയും ഭാവനയും തമ്മിലുള്ള ചേര്‍ച്ചയുടെ ഏതോ ഗൂഢരസതന്ത്രംകൊണ്ടു മാത്രം എഴുത്തുകാരനായിത്തീര്‍ന്ന ഒരു വായനക്കാരന്‍ തന്റെ വംശത്തിന്റെ അനുഭൂതികളെപ്പറ്റി, സ്മൃതിഭ്രാന്തിസന്ദേഹങ്ങളെപ്പറ്റി, പുസ്തകാതുരത്വത്തെപ്പറ്റി എഴുതിയ കുറിപ്പുകള്‍.
പുസ്തകങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പുസ്തകം.
Reviews
There are no reviews yet.