Description
ഒരു പുനഃസമാഗമത്തിന്റെ ആഘോഷത്തിനായി
ഓര്‍ഡര്‍ ചെയ്ത കേക്കിലെഴുതാന് വിഷാദപൂര്‍ണ്ണമായ വരികള്‍- കയ്പും വേദനയും തുളുമ്പുന്ന കവിത. ജീവിതത്തിലെ
ഉല്ലാസവേളകളും ആനന്ദങ്ങളുമെല്ലാം കേക്കിന്റെ പുറംപാളിപോലെ സുന്ദരമാണെങ്കിലും അതിനുള്ഭാഗം കയ്പും ചവര്‍പ്പും നിറഞ്ഞ് അനാകര്‍ഷകമാണെന്ന് ഇതിലെ കഥാപാത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ദുര്‍ഗ്രഹമായ സാഹചര്യത്തില്‍ സംഭവിക്കുന്ന ഒരു മരണത്തെ
പിന്‍പറ്റിയുള്ള, അതിന്റെ കാരണമാരാഞ്ഞുകൊണ്ട്
മൂന്നു പെണ്‍കുട്ടികള്‍ നടത്തുന്ന അന്വേഷണം.
മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്കും ചാഞ്ചല്യങ്ങളിലേക്കും സഞ്ചരിക്കുന്ന കുറ്റാന്വേഷണസ്വഭാവമുള്ള നോവല്‍