Description
എം.എന്‍. കാരശ്ശേരി
ഗ്രന്ഥകാരന് എം.എ. പഠനത്തിന്റെ ഭാഗമായി 1973 ല്‍ രചിച്ച പ്രബന്ധമാണ് നിങ്ങളുടെ കൈയിലിരിക്കുന്നത്. 1975 ല്‍ ചന്ദ്രിക ആഴ്ചപ്പതിപ്പ് 16 ലക്കത്തിലായി ഇത് പ്രസിദ്ധീകരിച്ചു. ഈയിടെ ചന്ദ്രിക ആഴ്ചപ്പതിപ്പ് വീണ്ടും പരമ്പരയായി കൊടുത്തു. ഇതാദ്യമായി പുസ്തകാകൃതിയില്‍ പുറപ്പെടുകയാണ്. ബഷീറിനെപ്പറ്റി എഴുതപ്പെട്ട ആദ്യത്തെ പഠനം എന്ന ചരിത്രമൂല്യം ഇതിനുണ്ട്. അതുകൊണ്ടുതന്നെ യാതൊരു മാറ്റവും കൂടാതെയാണ് 48-ാം കൊല്ലത്തില്‍ ഈ വിമര്‍ശനഗ്രന്ഥം വായനക്കാരെ സമീപിക്കുന്നത്. നാലര പതിറ്റാണ്ട് വൈകിയാണ് വരുന്നതെങ്കിലും കാരശ്ശേരിയുടെ ആദ്യത്തെ പുസ്തകമാണിത്. ഇതോടു കൂടിയാണ് കഥയും നോവലും എഴുതിയിരുന്ന അദ്ദേഹം നിരൂപണത്തിലേക്ക് വഴിതിരിഞ്ഞത്.