Description
അധോലോകം അതിന്റെ ചോരക്കളി തുടരുകയാണ്. ദാവൂദ് ഇബ്രാഹിമിനുനേരേയാണ് ഇപ്പോള്‍ ആയുധം നീളുന്നത്. ദാവൂദിന്റെ പ്രധാന അനുയായിയായിരുന്ന ഛോട്ടാരാജന്‍തന്നെ ദാവൂദിനെതിരെ തിരിഞ്ഞിരിക്കുന്നു. രാജന്‍ ഇപ്പോള്‍ അധോലോകനായകനും രാഷ്ട്രീയക്കാരനുമായ അരുണ്‍ ഗാവ്‌ലിയുടെ പ്രീതി സമ്പാദിക്കാനുള്ള ശ്രമത്തിലാണ്. മൃത്യുദൂതന്മാരായ അമര്‍ നായിക്കും അശ്വിന്‍ നായിക്കുമെല്ലാം രക്തനാടകത്തില്‍ അണിനിരക്കുന്നു്. ബോംബെ അധോലോകം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന വഴിത്തിരിവിലെത്തിയിരിക്കുന്നു. ശിവസേനയും ബാല്‍താക്കറെയും അധോലോകനായകന്മാരുടെ ചേരിപ്പോരുകളിലേക്കു പ്രവേശിക്കുകയാണ്…എവിടെയും രക്തത്തിന്റെയും തീരാപ്പകയുടെയും ദിനവൃത്താന്തങ്ങള്‍…വയലന്‍സിന്റെ ജാതകം ഇവിടെ കുറിക്കപ്പെടുന്നു. അധോലോകത്തിലെ കുടിപ്പകയുടെ നേര്‍സാക്ഷ്യം ഇതുപോലെ മറ്റൊരു പുസ്തത്തില്‍ കാണുക അപൂര്‍വം. ത്രില്ലടിച്ചു വായിക്കാന്‍ ഒരു പുസ്തകം.
Reviews
There are no reviews yet.