Description
കുറഞ്ഞ വരുമാനമുള്ളവര്‍ക്കും എത്ര വലിയ സ്വപ്നവും യാഥാര്‍ത്ഥ്യമാക്കാം, നിക്ഷേപവഴികള്‍ ശരിയാണെങ്കില്‍. നിക്ഷേപത്തിലുള്ള ശ്രദ്ധയും അശ്രദ്ധയുമാണ് ഒരാളെ ധനികനും ദരിദ്രനുമാക്കുന്നത്. ചിട്ടയായ നിക്ഷേപത്തിലൂടെ സാമ്പത്തിക സുസ്ഥിരത കൈവരിക്കേണ്ടത് ജീവിതവിജയത്തിന് അനിവാര്യമാണ്. അതിനാകട്ടെ ശരിയായ ധാരണയും കൃത്യമായ ആസൂത്രണവും വേണം .നിരവധി സാധ്യതകളിൽ ഏറ്റവും അനുയോജ്യവും ഉപകാരപ്രദവുമായ മാര്‍ഗം തിരഞ്ഞെടുക്കുകയെന്നതാണ് നിക്ഷേപകന്റെ ഉത്തരവാദിത്വം.
വരുമാനത്തിനനുസൃതമായി കൃത്യമായ നിക്ഷേപ വഴികള്‍ ആസൂത്രണം ചെയ്ത് ജീവിത വിജയം നേടാന്‍ സഹായിക്കുന്ന ഗ്രന്ഥം.